Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നെയ്യാറ്റിൻകര നഗരത്തിലുണ്ട് സമൂഹമാധ്യമം കാണാത്ത 50 സ്ഥാനാർഥികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : ഈ കാലത് സമൂഹമാധ്യമം ഉപയോഗിക്കാത്തവരെ കാണാനില്ലെന്നു പരാതിയുള്ളവർ നേരെ നെയ്യാറ്റിൻകരയ്ക്കു വന്നോളൂ, ഇവിടെ മത്സരിക്കുന്ന സ്ഥാനാർഥികളിൽ 31% പേർക്കും സമൂഹമാധ്യമം ഇല്ല. 50 പേരാണ് സമൂഹമാധ്യമം ഉപയോഗിക്കാത്തത്. ഏതാണ്ട്, മൂന്നു സ്ഥാനാർഥികളിൽ ഒരാൾ എന്ന കണക്കിൽ! സ്ഥാനാർഥികൾ തിരഞ്ഞെടുപ്പു കമ്മിഷനിൽ സമർപ്പിച്ച നാമനിർദേശ പത്രികയിലെ വിവരമാണിത്. സമൂഹമാധ്യമം ഉപയോഗിക്കുന്നത് 111 പേരാണ്. ഇവരിൽ 15–25% മാത്രമേ പ്രചാരണ രംഗത്ത് കാര്യമായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നുള്ളൂ. മിക്കവർക്കും സാധാരണ പ്രചാരണ രീതികളാണ് താൽപര്യം.

ഇ(ല്ല)– മെയിൽ

സ്വന്തമായി വിലാസമില്ലാത്തവർക്കും ഇ–മെയിൽ വിലാസമുള്ള ഇക്കാലത്ത് സ്വന്തമായി ഇ മെയിൽ ഇല്ലെന്ന് നാമനിർദേശ പത്രികയിൽ രേഖപ്പെടുത്തിയത് 56 പേരാണ്. വാട്സാപ് എന്നു പറഞ്ഞാൽ ‘വാട്ട്?’ എന്നു തിരിച്ചു ചോദിക്കാൻ സാധ്യതയുള്ളത് 25 സ്ഥാനാർഥികളാണ്. ഇവർക്കു വാട്സാപ്പില്ല. അതിൽ 7 പേർ ഇപ്പോഴും സ്മാർട്ഫോണിന്റെ പരിധിക്കു പുറത്താണ്. 106 പേർക്ക് ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ട്. വെറും 41 പേർക്കു മാത്രമാണ് പുതിയ തലമുറ സജീവമായ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉള്ളത്. ഇൻസ്റ്റഗ്രാം എന്താണെന്ന് അറിയാത്തവരുമുണ്ട് കൂട്ടത്തിൽ.

Recent News

Advertisement
WhiteswanTV Footer