Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നരിക്കുനിയിൽ എൽ.ഡി.എഫ് റാലി; മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൽ.ഡി.എഫ് നരിക്കുനി പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകീട്ട് നടന്ന റാലി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.നരിക്കുനിയിൽ ഭരണം തിരിച്ചു പിടിക്കുക എന്ന ഉദ്ദേശത്തോടെ വലിയ പ്രചാരണങ്ങളാണ് വാർഡുകൾ തോറും നടന്നു വരുന്നത്.

15 വാർഡുകളിൽ നിന്ന് 17 വാർഡുകളായി വിഭജനം നടന്ന നരിക്കുനി പഞ്ചായത്തിൽ വരാനിരിക്കുന്ന അഞ്ച് വർഷവും ആര് ഭരിക്കുമെന്ന ചോദ്യമുയരുമ്പോഴും തിരിച്ചു പിടിക്കുമെന്ന് തന്നെയാണ് എൽ.ഡി.എഫ് പ്രവർത്തകർ പറയുന്നത്. ഈ തവണ ശക്തമായ തിരിച്ചടികൾ കഴിഞ്ഞ ഭരണ സമിതിക്കെതിരെ ഉയർന്നുവരുമെന്നാണ് എൽ.ഡി.എഫ് നേതൃത്വം പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷങ്ങൾ കേരളം മുന്നോട്ട് കുതിച്ചപ്പോൾ നരിക്കുനി പഞ്ചായത്ത്‌ വികസന മുരടിപ്പിലേക്കാണ് പോയതെന്ന് എൽ.ഡി.എഫ് നേതൃത്വം പറയുന്നു.

വികസനം എന്നത് ജനങ്ങൾക്ക് വേണ്ടി ആയിരിക്കണം എന്നും ജനക്ഷേമത്തിന് വേണ്ടി ഒന്നും ചെയ്യാത്തവരെ മാറ്റി നിർത്തണമെന്നും വികസനത്തിന്‌ മുൻ‌തൂക്കം നൽകുന്ന ഒരു ഭരണ സമിതി നരിക്കുനിയിൽ വരട്ടെ എന്നും മന്ത്രി ആശംസിച്ചു.

ഒ പി മുഹമ്മദ്‌ ഇക്ബാൽ, എൻ ബാലകൃഷ്ണൻ മാസ്റ്റർ, സാലി, മജീദ് മഠത്തിൽ, വി ബാബു, വി സി ഷനോജ്, കെ പി മോഹനൻ മാസ്റ്റർ, കെ കെ മിഥിലേഷ്, കെ കെ ഷിബിൻ ലാൽ, മാമ്പറ്റ ശ്രീധരൻ തുടങ്ങിയ എൽ.ഡി.എഫ് നേതാക്കൾ റാലിയിൽ പങ്കെടുത്തു, എൽ.ഡി.എഫ് പഞ്ചായത്ത്‌ പ്രകടന പത്രിക മന്ത്രിയിൽ നിന്ന് മുതിർന്ന നേതാവ് കെ പി മോഹനൻ മാസ്റ്റർ ഏറ്റുവാങ്ങി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix