Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Local body election

തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്‌; നവംബർ ഒന്നുമുതൽ പ്രചരണം ആരംഭിക്കാൻ KPCC

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി കോൺഗ്രസ്. നവംബർ ഒന്ന് മുതൽ കേരളത്തിൽ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെപിസിസി തുടക്കം കുറിക്കും. ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം. ഡൽഹിയിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പിനുള്ള കെ.പി.സി.സി തയ്യാറെടുപ്പും തന്ത്രങ്ങളും എ.ഐ.സി.സി നേതൃത്വം വിലയിരുത്തി. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരാണ് ഹൈക്കമാൻഡിന് മുന്നിൽ പ്രചാരണ പദ്ധതികൾ അവതരിപ്പിച്ചത്. പ്രചാരണ പദ്ധതികളിൽ ഹൈക്കമാൻഡ് തൃപ്തി പ്രകടിപ്പിച്ചെന്നും ചെറിയ ചില മാറ്റങ്ങൾ നിർദ്ദേശിച്ചെന്നുമാണ് […]
Read more

സ്ഥാനാർത്ഥി നിർണയത്തിൽ KPCC-യുടെ കടിഞ്ഞാൺ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇനി കേവലം മാസങ്ങൾ മാത്രമാണുള്ളത്. 2026 മെയ് മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കർട്ടൻ റൈസർ ആണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. പരമാവധി പഞ്ചായത്തുകളും നഗരസഭകളും മുനിസിപ്പാലിറ്റികളും പിടിച്ചെടുക്കേണ്ടത് യുഡിഎഫ് എൽഡിഎഫ് എൻഡിഎ മുന്നണികളെ സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. കൂടുതൽ കരുത്ത് കാട്ടുന്നവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സാധ്യതകൾ എളുപ്പമാകും. ഇതെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് മുന്നണികളും പാർട്ടികളും തങ്ങളുടെ പ്രവർത്തനങ്ങളുമായി സജീവമായിട്ടുണ്ട്. പ്രാദേശിക തലങ്ങളിൽ എല്ലാ പാർട്ടികളും പ്രചാരണ പരിപാടികൾ പരോക്ഷമായി ആരംഭിക്കുക പോലും ചെയ്തിട്ടുണ്ട്. […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍; രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക്. നവംബര്‍- ഡിസംബര്‍ മാസങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. വാര്‍ഡ് വിഭജനം അന്തിമമായതിന് ശേഷം തിയതി തീരുമാനിക്കും. ഡിസംബര്‍ മൂന്നാമത്തെ ആഴ്ച ഭരണസമിതി നിലവില്‍ വരും. 1,510 വാര്‍ഡുകളാണ് അടുത്ത തെരഞ്ഞെടുപ്പിൽ പുതുതായി ഉണ്ടാവുക. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1,199 തദ്ദേശ സ്ഥാപനങ്ങളാണ് വോട്ടെടുപ്പിലേക്ക് കടക്കുന്നത്. ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മൂന്ന് മുന്നണികളും നീക്കം ആരംഭിച്ചിട്ടുണ്ട്.
Read more
Advertisement
WhiteswanTV Footer