Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൗൺസിലർ സിജി ടോണിക്ക് ഇത്തവണയും ഈസിവാക്കോവർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം : പാലാ നഗരസഭയിലെ എക്കാലത്തെയും ജനകീയ കൗൺസിലറും എട്ടാം വാർഡ് പ്രതിനിധിയുമായ സിജി ടോണിയാണ് നഗരസഭയിലെ ശ്രദ്ധാകേന്ദ്രം . കഴിഞ്ഞ തവണ എട്ടാം വാർഡ് വനിതാ സംവരണമായപ്പോൾ, യു.ഡി.എഫ്. നേതൃത്വം പ്രമുഖ ഇടതുപക്ഷ കോട്ടയിൽ സിജിയെ അപ്രതീക്ഷിത സ്ഥാനാർത്ഥിയാക്കി. ഇടതുമുന്നണിക്ക് വിജയം ഉറപ്പിച്ച ആ വാർഡിൽ, എക്കാലത്തെയും കേരളാ കോൺഗ്രസ് കോട്ട തകർത്തെറിഞ്ഞ് സിജി നേടിയ വെന്നിക്കൊടി രാഷ്ട്രീയ എതിരാളികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

100 കെ.വി.യുടെ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിപ്പിക്കാനും, വർഷങ്ങളായി ടാറിംഗ് മുടങ്ങിക്കിടന്ന പഴയ കൊച്ചിടപ്പാടി റോഡ് പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് ടാർ ചെയ്യിക്കാനും അവർക്ക് സാധിച്ചു. കോവിഡ് കാലത്ത് വീടുകളിൽ കിറ്റുകളും പൾസ് ഓക്സിമീറ്ററുകളും നേരിട്ട് എത്തിച്ചും, കെ.എസ്.ആർ.ടി.സി.യുമായി ബന്ധപ്പെട്ട് മറ്റ് വാർഡുകളിൽ ഇല്ലാത്ത പെൻഷൻ മസ്റ്ററിംഗ് ക്യാമ്പുകൾ സംഘടിപ്പിച്ചും അവർ ജനകീയ യായി .

കൊച്ചിടപ്പാടിയിൽ നിന്നും വെട്ടിമാറ്റി പത്താം വാർഡിലേയ്ക്ക് മാറ്റിയെങ്കിലും, വനിതാ സംവരണപ്രകാരം കൊച്ചിടപ്പാടി വാർഡ് (പുതിയ വാർഡ് നമ്പർ 9) വീണ്ടും വനിതയായതോടെ സിജി ടോണി തന്നെ മത്സരിക്കണമെന്ന ആവശ്യം നാട്ടുകാർ ശക്തമാക്കുകയായിരുന്നു.. പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ സഹോദരീപുത്രൻ ടോണി തോട്ടത്തിൻ്റെ ഭാര്യയാണ് സിജി. മക്കൾ: റ്റിയ, ടീന.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer