കണ്ണൂർ : പയ്യന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ദമ്പതികളും. തായിനേരിയിലെ കുഞ്ഞുക്കുട്ടി എന്ന മൊയ്തീൻ കുട്ടിയും, എം ഖൈറുമാണ് എൽ ഡി എഫ് സ്ഥാനാർതിയായി മത്സരിക്കുന്നത്.
31 ആം വാർഡായ കൊറ്റിയിലാണ് മൊയ്തീൻ കുട്ടി മത്സരിക്കുന്നത്. സി പി ഐ എം കൊറ്റി ബ്രാഞ്ച് അംഗവും, സി ഐ ടി യു നേതാവും കൂടിയാണ് ഇദ്ദേഹം. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് വാഹനം ഓടിക്കുന്ന മൊയ്തീൻ കുട്ടി റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന അപകടങ്ങളിൽ മറ്റും നടത്തിയ സേവനം പരിഗണിച്ച് റെയിൽവേ അധികൃതർ ആദരിച്ചിരുന്നു.
35ാം വാർഡ് തായിനേരി വെസ്റ്റിൽ നിന്നാണ് എം ഖൈറു മത്സരിക്കുന്നത്. സി പി ഐ എം തായിനേരി സെൻട്രൽ ബ്രാഞ്ച് അംഗമാണ്. മഹിളാ അസോസിയേഷൻ നേതാവും, കുടുംബശ്രീ പ്രവർത്തകനും കൂടിയാണ്. നാടിന്റെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇറങ്ങുന്ന ഖൈറു മുസ്ലിം ലീഗ് കുത്തകയായ വാർഡ് പിടിച്ചെടുക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് എൽ ഡി എഫ്.




