Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: payyannur

പയ്യന്നൂരിലേത് മാടമ്പിത്തരത്തിന്റെ പുതിയ വേർഷൻ; വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തിയ സംഭവത്തിൽ മനു തോമസ്

കണ്ണൂർ: സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസ്. പയ്യന്നൂരിൽ അരങ്ങേറിയത് മാടമ്പിത്തരത്തിന്റെ പുതിയ വേർഷനാണെന്ന് മനു തോമസ് ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ‘അടിക്കേണ്ടവർ അടിക്കും, എന്നാൽ പറയേണ്ടവർ പറഞ്ഞുകൊണ്ടേയിരിക്കും. ഏത് ജയിക്കുമെന്ന് കാലം തെളിയിച്ചിട്ടുണ്ട്’ എന്നായിരുന്നു മനു തോമസിന്റെ പ്രതികരണം. പയ്യന്നൂരിന്റെ ചരിത്രത്തിൽ കുഞ്ഞികൃഷ്ണന് മാത്രമല്ല, എ.കെ.ജിക്കും മർദനവും അവഹേളനവും നേരിടേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. മാടമ്പികളുടെ കൈയിൽനിന്നാണ് ഇത്തരം […]
Read more

മന്ത്രി ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം

കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായത്. പയ്യന്നൂരിലും വാഹനത്തിന് നേരെ പ്രതിഷേധം ഉണ്ടായതായി റിപ്പോർട്ടുണ്ട്. കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിന് നേരെ ആഞ്ഞടിച്ചെന്നാണ് വിവരം. പയ്യന്നൂർ പിന്നിട്ടതിന് പിന്നാലെ മൂന്നാമതും മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായതായാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് ആരോപണം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. […]
Read more

‘പിണറായി വിജയൻ്റെ പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളി’: ടി കെ ​ഗോവിന്ദൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടി.കെ. ഗോവിന്ദൻ എംഎൽഎ. തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ചുള്ള കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലുകൾ വിശദീകരിക്കേണ്ട സാഹചര്യത്തിൽ അതിന് വിരുദ്ധമായ കാര്യങ്ങളാണ് പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ പിണറായി പ്രസംഗിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ഇത് ഏത് പാർട്ടി രീതിയാണെന്ന് ചോദിച്ച ടി.കെ. ഗോവിന്ദൻ, പാർട്ടിയുടെ തെറ്റുതിരുത്തൽ നടപടികളുമായി ബന്ധപ്പെട്ട കേന്ദ്ര കമ്മിറ്റി വിലയിരുത്തലുകൾ പിണറായിയുടെ പ്രസംഗത്തിൽ പ്രതിഫലിച്ചില്ലെന്നും ആരോപിച്ചു. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം പാളിയെന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി […]
Read more

‘കുഞ്ഞികൃഷ്ണൻ മിർജാഫർ’; രൂക്ഷ വിമർശനവുമായി കെ.കെ. രാഗേഷ്

പയ്യന്നൂർ: വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പയ്യന്നൂരിൽ പാർട്ടി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പിഴവുണ്ടായെന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്ന് രാഗേഷ് പറഞ്ഞു. ജില്ലാ കമ്മിറ്റി നടത്തിയ സ്വയംവിമർശനമാണ് കേന്ദ്ര കമ്മിറ്റി ശരിവച്ചത്. പയ്യന്നൂരിൽ യുഡിഎഫ് ബിജെപിയുമായി രാഷ്ട്രീയ ധാരണയുണ്ടാക്കിയതുകൊണ്ടാണ് കുഞ്ഞികൃഷ്ണൻ വിജയിച്ചതെന്നും ചിലയിടങ്ങളിൽ പാർട്ടി സ്ഥാനാർഥി നിർണയം പാളിയെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് […]
Read more

ഒന്നര വയസുകാരന്‍റെ മരണം; അന്വേഷണം വേഗത്തിലാക്കണം മുഖ്യമന്ത്രിയെ നേരിൽ കാണാൻ കുടുംബം

കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞിന്റെ അച്ഛൻ രംഗത്ത്. സംസ്ഥാനതല വിദഗ്ധ സമിതി അടിയന്തരമായി ചേർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അച്ഛൻ സൂരജ് ആവശ്യപ്പെട്ടു. നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്ന് കുടുംബം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും സൂരജ് അറിയിച്ചു. പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. കളിക്കുന്നതിനിടെ വീണ് […]
Read more

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം; മാതാപിതാക്കളുടെ മൊഴിയെടുത്തു

കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായെന്ന ആരോപണവുമായി മാതാപിതാക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. കുഞ്ഞിനെ ആശുപത്രിയിൽ സമയബന്ധിതമായി ചികിത്സിച്ചില്ലെന്നും ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ മൊഴി പ്രകാരം, ഉച്ചയ്ക്ക് 12 മണിയോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് കാര്യമായ ചികിത്സ ലഭിച്ചത്. വൈകുന്നേരത്തോടെയാണ് അനസ്തേഷ്യ നൽകിയതെന്നും അതുവരെ ആവശ്യമായ ചികിത്സ നൽകിയില്ലെന്നും അവർ വ്യക്തമാക്കി. കുഞ്ഞിന്റെ മരണശേഷം മാതാപിതാക്കളുടെ മാനസികാവസ്ഥ പരിഗണിച്ച് ആദ്യം […]
Read more

ഒന്നര വയസുകാരന്‍റെ മരണം; മരണ കാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറിൽ ഓക്സിജൻ കിട്ടാത്തത്

കണ്ണൂർ: പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിന് ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചുണ്ടിലും താടിയിലുമുണ്ടായ പരിക്കുകൾക്ക് ജനറൽ അനസ്തീഷ്യ നൽകി ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചുണ്ടിലെയും താടിയിലെയും മുറിവുകൾ ആഴത്തിലുള്ളതല്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. അനസ്തീഷ്യ […]
Read more

പയ്യന്നൂരിലെ ചികിത്സാ പിഴവ്: കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

കണ്ണൂർ: പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ. കുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് കമ്മീഷൻ മൊഴിയെടുത്തു. സംഭവത്തിൽ ഗുരുതര അനാസ്ഥയും വീഴ്ചയും ഉണ്ടായതായി പ്രാഥമിക വിലയിരുത്തലുണ്ടെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഓൺലൈനായി വിളിച്ചുവരുത്തി സ്വീകരിച്ച നടപടികൾ പരിശോധിക്കുമെന്നും ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളുമായി നടത്തിയ […]
Read more

സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടുക; നഗരത്തിൽ വീണ്ടും ഫ്‌ളക്‌സ് ബോർഡ്

കണ്ണൂർ: പയ്യന്നൂരിൽ സിപിഐഎം ആഭ്യന്തര വിഭാഗീയത വീണ്ടും പരസ്യമായി. ഏരിയാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. “ഏരിയാ കമ്മിറ്റി പിരിച്ചുവിടണം”, “നിങ്ങൾ തോൽപ്പിച്ചത് ഒരു വ്യക്തിയെയല്ല, പ്രസ്ഥാനത്തെയാണ്” എന്നീ സന്ദേശങ്ങളാണ് ഫ്‌ളക്‌സ് ബോർഡുകളിലുള്ളത്. ഏരിയാ സെക്രട്ടറി പി. സന്തോഷ്, മുൻ എംഎൽഎ സി. കൃഷ്ണൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. “ജില്ലാ കമ്മിറ്റി ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പയ്യന്നൂരിൽ പാർട്ടി ഉണ്ടാകില്ല”, “ഏരിയാ നേതാക്കൾ […]
Read more

പുസ്തകവാക്കുകൾ യാഥാർഥ്യം; പയ്യന്നൂരിൽ ജനങ്ങൾ മറുപടി നൽകി

കണ്ണൂർ: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രതികരണവുമായി പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണൻ. നേതൃത്വത്തെ അണികൾ തിരുത്തണം എന്നാണ് തന്റെ പുസ്തകത്തിന്റെ പേരെന്നും അതിന് പയ്യന്നൂരിലെ ജനങ്ങൾ തയ്യാറായി എന്നതാണ് തന്റെ വിജയം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പോരാട്ടത്തിന്റെ ഭാഗമായാണ് താൻ മത്സരരംഗത്തേക്ക് വന്നതെന്നും ജനം വലിയ സ്വീകാര്യതയാണ് തന്നതെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിച്ച് മുന്നോട്ടുപോകുമെന്നും വലിയ ഭൂരിപക്ഷത്തോടെ തന്നെ വിജയിപ്പിച്ച പയ്യന്നൂർ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയുകയാണെന്നും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix