‘ലോക’യുടെ വ്യാജ പതിപ്പ് പുറത്ത്
തിരുവനന്തപുരം: റിലീസ് ചെയ്ത് ഒരാഴ്ച കഴിയുമ്പോളെക്കും ‘ലോക’യുടെ വ്യാജ പതിപ്പ് പുറത്ത്. വളരെ ഗുണനിലവാരമുള്ള വ്യാജപതിപ്പ് ട്രെയിനിലിരുന്നു കാണുന്ന ഒരാളുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ബംഗളൂരു-മുർദേശ്വർ എക്സ്പ്രസിലെ യാത്രക്കാരനാണ് ഇദ്ദേഹം.ഈ സംഭവം സിനിമയുടെ അണിയറ പ്രവർത്തകരെയും അമ്പരപ്പിച്ചിരിക്കുകയാണ്. മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർ ഹീറോ ചിത്രമായ ‘ലോക- ചാപ്റ്റർ1- ചന്ദ്രയ്ക്ക്’ കേരളത്തിനകത്തും പുറത്തും വമ്പൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏഴ് ദിവസം കൊണ്ട് 101 കോടിയാണ് ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വെഫെയർ ഫിലിംസ് അണിയിച്ചൊരുക്കിയ ചിത്രം നേടിയത്. […]
Read more