ലോറന്‍സ് ബിഷ്ണോയിയും സംഘവും തീവ്രവാദ പട്ടികയില്‍; നടപടിയുമായി കാനഡ
ടൊറന്റോ: ലോറന്‍സ് ബിഷ്ണോയി ഗുണ്ട സംഘത്തിനെതിരെ നടപടിയുമായി കാനഡ. സംഘത്തെ കാനഡ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി. കാനഡക്കാര്‍ സാമ്പത്തിക- ഭൗതിക സഹായം നല്‍കുന്നതില്‍ നിന്ന് വിലക്കുന്നതാണ് നടപടി. സംഘ അംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടാനും, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താനും കഴിയും. ബിഷ്ണോയി ഗാങ്ങിനെ കൂടെ ഉള്‍പ്പെടുത്തിയതോടെ കാനഡയില്‍ ക്രിമിനല്‍ കോഡിന് കീഴില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന തീവ്രവാദ സംഘത്തിന്റെ എണ്ണം 88 ആയി. ഈ സംഘത്തിന്റെ ഫെഡറല്‍ ഗവണ്‍മെന്റിന് സ്വത്തുക്കള്‍, വാഹനങ്ങള്‍, പണം എന്നിവ മരവിപ്പിക്കാനോ പിടിച്ചെടുക്കാനോ ഉള്ള അധികാരം നല്‍കുന്നു. […]
Read more

