രാജ്യത്ത് വീണ്ടും വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില കൂട്ടി
ന്യൂഡൽഹി: തുടർച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് വിവിധ നഗരങ്ങളിൽ 9.50 രൂപ മുതൽ 11.50 രൂപ വരെയാണ് വർധന. ഡൽഹിയിൽ 9.50 രൂപ ഉയർന്ന് സിലിണ്ടറിന് 2,747.50 രൂപയായി. വിലവർധന ഏറ്റവും കൂടുതലുണ്ടായത് കൊൽക്കത്തയിലാണ്. ഇവിടെ 11.50 രൂപ വർധിച്ചതോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2,884 രൂപയായി. ഭുവനേശ്വർ, ഹൈദരാബാദ്, പട്‌ന തുടങ്ങിയ നഗരങ്ങളിലും 11 രൂപയിലധികം വർധന രേഖപ്പെടുത്തി. ഡൽഹിക്ക് […]
Read more