Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LPU

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനി ഉൾപ്പെടെ മൂന്ന്പേർ മരിച്ചു

കോട്ടയം: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിയും പഞ്ചാബിലെ എൽപിയു യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയുമായ ജോസ്‌ന ജോർജാണ് മരിച്ച മലയാളി. മണാലിയിൽ നിന്ന് മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബംഗയിലെ മജാരി ഗ്രാമത്തിന് സമീപം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix