Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: M Mukundan

‘എം മുകുന്ദൻ്റെ പരാമര്‍ശം അവസരവാദപരം’; ജി സുധാകരൻ

ആലപ്പുഴ: പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന എം മുകുന്ദന്റെ പരാമര്‍ശത്തിനെതിരെ ജി സുധാകരന്‍. പരാമര്‍ശം അവസരവാദപരമാണെന്നും ഇതാണോ എഴുത്തുകാരുടെ മാതൃകയെന്നും ജി സുധാകരന്‍ ചോദിച്ചു. അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരള നിയമസഭയുടെ സാഹിത്യപുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്നും സ്വീകരിച്ച് സംസാരിക്കവെയായിരുന്നു എം മുകുന്ദന്റെ പരാമര്‍ശം. അധികാരത്തിന്റെ കൂടെ നില്‍ക്കരുതെന്ന് പറയുന്നത് തെറ്റായ ധാരണയാണെന്നും പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നുമായിരുന്നു എം മുകുന്ദന്റെ വാക്കുകള്‍ കലയും നാടകവും എല്ലാകാലത്തും ഭരണകൂടത്തെ എതിര്‍ക്കുന്നതാണ്. അനുകൂലിച്ചാല്‍ നാടകം ഇല്ല. […]
Read more

എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന എം മുകുന്ദന്റെ പരാമര്‍ശത്തെ പരിഹസിച്ച് വി ടി ബല്‍റാം

കൊച്ചി: പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന സാഹിത്യകാരന്‍ എം മുകുന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും സര്‍ക്കാരിനൊപ്പം മാത്രം നില്‍ക്കാനാണെങ്കില്‍ പിന്നെ എഴുത്തുകാരന്‍ എന്തിനാണെന്ന് വി ടി ബല്‍റാം പരിഹസിച്ചു. ഫെയ്‌സ്ബുക്കിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരള നിയമസഭയുടെ സാഹിത്യപുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്നും സ്വീകരിച്ച് സംസാരിക്കവെയായിരുന്നു എം മുകുന്ദന്റെ പരാമര്‍ശം. ‘സര്‍ക്കാരുമായും പ്രതിപക്ഷവുമായും എല്ലാവരുമായും എഴുത്തുകാര്‍ സഹകരിച്ചുപ്രവര്‍ത്തിക്കണം. വലിയൊരു കേരളത്തെ നിര്‍മ്മിക്കാന്‍ ഞാന്‍ […]
Read more

കോണ്‍ഗ്രസുകാരുടെ വെളള വസ്ത്രം തന്നെ ആകര്‍ഷിക്കുന്നു, കോണ്‍ഗ്രസുകാരനാവാന്‍ ആഗ്രഹമുണ്ട്; എം മുകുന്ദന്‍

കോഴിക്കോട്: കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹമുണ്ടെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന സുഭാഷ് ചന്ദ്രന്റെ പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുകാരുടെ വെളള വസ്ത്രം തന്നെ ആകര്‍ഷിക്കാറുണ്ടെന്നും അതിനാല്‍ കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹമുണ്ടെന്നുമാണ് എം മുകുന്ദന്‍ പറഞ്ഞത്. കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ വെള്ളവസ്ത്രം ധരിക്കാറില്ല. അവരെപ്പോഴും കടുത്ത നിറത്തിലുളള കുപ്പായങ്ങളാണ് ധരിക്കുന്നത്. കോണ്‍ഗ്രസുക്കാരെ എപ്പോഴും വെളള വസ്ത്രത്തിലാണ് കാണുന്നതെന്നും എം മുകുന്ദന്‍ പറഞ്ഞു. ഇക്കാലത്ത് കമ്യൂണിസ്റ്റായാലും കോണ്‍ഗ്രസായാലും സത്യം പറയാനുള്ള ആര്‍ജവം മതിയെന്ന് വേദിയിലുണ്ടായ പ്രതിപക്ഷ […]
Read more

Recent News

Advertisement
WhiteswanTV Footer