Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: M R Ajithkumar

രക്ഷാപ്രവർത്തനം കേസ്; എം ആർ അജിത് കുമാറിനെതിരെ കൂടുതൽ പേരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് ഡയറി തിരുത്തിയെന്ന ആരോപണത്തിൽ എം. ആർ. അജിത് കുമാറിനെതിരായ അന്വേഷണത്തിൽ കൂടുതൽ പേരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തും. മർദ്ദന കേസ് അന്വേഷിച്ചിരുന്ന ആലപ്പുഴയിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും എഡിജിപി ഓഫീസിലെ ജീവനക്കാരുടെയും മൊഴികളാണ് ഇനി ശേഖരിക്കുക. നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിഷേധക്കാരെ പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലുള്ളവർ മർദിച്ചതായി ആദ്യം കേസ് ഡയറിയിൽ രേഖപ്പെടുത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ. ലോക്കൽ പൊലീസ് […]
Read more

അനധികൃത സ്വത്ത് സമ്പാദന കേസ്: വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി. മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അജിത് കുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അതിനിടെ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് കാണിച്ച് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് അനധികൃത സ്വത്ത് സമ്പാദ്യമില്ലെന്ന് […]
Read more

എം ആർ അജിത് കുമാറിനെതിരായ കേസ്: തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി നേരിട്ട് അന്വേഷിക്കും

എഡിജിപി എം ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ഇനി തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി നേരിട്ട് അന്വേഷിക്കും. എം.ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള വിജിലൻസിൻ്റെ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനും സംസ്ഥാന സർക്കാരിനും ഒരുപോലെ തിരിച്ചടിയാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെ ഉത്തരവ്. വിജിലൻസിന്റെ റിപ്പോർട്ട് തള്ളിയ കോടതി നേരിട്ട് അന്വേഷിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. വിജിലൻസിന്റെ അന്വേഷണം കാര്യക്ഷമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer