Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: m t vasudevan nair

എം.ടി.യെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി; മകൾ കോടതിയിൽ മൊഴി നൽകി

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതായി പരാതിയുമായി എം.ടി.യുടെ മകൾ അശ്വതി വി. നായർ കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് അശ്വതിയുടെ മൊഴി കോടതി രേഖപ്പെടുത്തി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (നാല്) ദിവ്യ നടേശനാണ് മൊഴി എടുത്തത്. പുസ്തകം പിൻവലിക്കണമെന്നും എഴുത്തുകാരും പ്രസാധകരും നേരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അശ്വതി ഹർജി നൽകിയിരിക്കുന്നത്. കേസിന്റെ തുടർനടപടികൾക്കായി കോടതി മേയ് 2-ലേക്ക് മാറ്റി. അന്ന് എഴുത്തുകാരുടെയും […]
Read more

എംടിയുടെ വീട്ടിൽ സന്ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ സന്ദർശനം നടത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് കോഴിക്കോട്ടെ എംടിയുടെ വീട്ടിൽ സുരേഷ് ഗോപി എത്തിയത്.എംടിയുടെ ഭാര്യ സരസ്വതി ടീച്ചർ, മകൾ അശ്വതി മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി സുരേഷ് ഗോപി അല്പസമയം സംസാരിച്ചു. എംടിക്കൊപ്പം ഉണ്ടായിരുന്ന ഓർമ്മകളും സുരേഷ് ഗോപി പങ്കുവെച്ചു. വടക്കൻ വീരഗാഥയുടെ ഓർമ്മകളും തിരക്കഥയുടെ പ്രസക്തിയും പങ്കുവെച്ച് സുരേഷ് ഗോപി മലയാളത്തിന്റെ കലാ മഹത്വമാണ് എം ടി എന്ന് അനുസ്മരിച്ചു. മനുഷ്യമനസ്സുകളെ ആഴത്തിൽ […]
Read more

‘മറക്കാൻ പറ്റാത്തതിനാൽ വന്നു’ : പ്രിയ ഗുരുവിന്റെ വീട്ടിൽ എത്തി മമ്മൂട്ടി

അന്തരിച്ച വിഖ്യാത സാഹിത്യക്കാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി നടൻ മമ്മൂട്ടി. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയിലാണ് അദ്ദേഹം എത്തിയത്. നടൻ രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. മറക്കാൻ പറ്റാത്തതിനാൽ വന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഡിസംബർ 25നാണ് മലയാളത്തിന്റെ പ്രിയ കഥാകാരൻ എംടി വിട പറഞ്ഞത്. എംടിയുടെ മരണത്തിന് പിന്നാലെ വൈകാരികമായ കുറിപ്പ് മമ്മൂട്ടി പങ്കുവെച്ചിരുന്നു. സിനിമ ബന്ധത്തെക്കാൾ ഉപരി വല്ലാത്തൊരു ആത്മബന്ധമായിരുന്നു മമ്മൂട്ടിയും എംടിയും തമ്മിലുണ്ടായിരുന്നത്. അസർബൈജാനിൽ ഷൂട്ടിം​ഗിലായിരുന്നതിനാൽ മമ്മൂട്ടിക്ക് […]
Read more

എം ടിയുടെ ദുഃഖാചരണത്തിനിടെ പരിശീലന പരിപാടി: റിപ്പോര്‍ട്ട് തേടി മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: എം ടി വാസുദേവന്‍ നായരുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ദുഃഖാചരണത്തെ കണക്കിലെടുക്കാതെ പരിപാടി സംഘടിപ്പിച്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി മന്ത്രി ചിഞ്ചു റാണി. ജില്ലയിലെ ഫാം തൊഴിലാളികള്‍ക്കാണ് പേരൂര്‍ക്കടയില്‍ പരിശീലനം സംഘടിപ്പിച്ചത്. പരിശീലന പരിപാടിയില്‍ ഉദ്ഘാടകയായ മന്ത്രി പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. പരിപാടി മാറ്റി വയ്ക്കാന്‍ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നുവെങ്കിലും നിര്‍ദേശം ഉദ്യോഗസ്ഥര്‍ കണക്കിലെടുത്തില്ല. വകുപ്പ് ഡയറക്ടറിന്റെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടറോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. അഡീഷണല്‍ ഡയറക്ടറുള്‍പ്പെടെ ഉന്നത ഉദ്യേഗസ്ഥര്‍ പരിപാടിയില്‍ […]
Read more

എം ടി വാസുദേവൻ നായർ അന്തരിച്ചു

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ​ഗുരുതരാവസ്ഥയിലായിരുന്നു. തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ്. പുന്നയൂർക്കുളത്തുക്കാരനായ ടി നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി 1933 ജൂലൈ 15ന് പാലക്കാട്‌ ജില്ലയിലെ കൂടല്ലൂരിലായിരുന്നു ജനനം. അദ്ധ്യാപകൻ, പത്രാധിപൻ, എന്നീ […]
Read more

Recent News

Advertisement
WhiteswanTV Footer