Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എം.ടി.യെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി; മകൾ കോടതിയിൽ മൊഴി നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതായി പരാതിയുമായി എം.ടി.യുടെ മകൾ അശ്വതി വി. നായർ കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് അശ്വതിയുടെ മൊഴി കോടതി രേഖപ്പെടുത്തി.

കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (നാല്) ദിവ്യ നടേശനാണ് മൊഴി എടുത്തത്. പുസ്തകം പിൻവലിക്കണമെന്നും എഴുത്തുകാരും പ്രസാധകരും നേരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അശ്വതി ഹർജി നൽകിയിരിക്കുന്നത്.

കേസിന്റെ തുടർനടപടികൾക്കായി കോടതി മേയ് 2-ലേക്ക് മാറ്റി. അന്ന് എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് അശ്വതിയുടെ അഭിഭാഷകൻ എം.എസ്. സജി അറിയിച്ചു.

കുടുംബത്തിന്റെ അനുമതിയില്ലാതെ തയ്യാറാക്കിയ ഈ പുസ്തകം എം.ടി.യെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാണ് കുടുംബത്തിന്റെ ആരോപണം. പുസ്തകം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എം.ടി.യുടെ മറ്റൊരു മകൾ സിത്താര ഗിമ്രെ സാമൂഹിക മാധ്യമത്തിൽ പ്രതികരിച്ചിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ലാത്തതിനാലാണ് കുടുംബം കോടതിയെ സമീപിച്ചത്. ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്ന് എഴുതിയ ‘എം.ടി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകവുമായി ബന്ധപ്പെട്ടാണ് പരാതി.

Tags :

Recent News

Advertisement
WhiteswanTV Footer