Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: maha kumbh mela

മഹാകുംഭമേളയ്ക്ക് എത്തുന്ന ഭക്തര്‍ക്കായി വി നമ്പര്‍ രക്ഷക് അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി മഹാകുംഭമേളയില്‍ ആളുകള്‍ കൂട്ടം തെറ്റിപ്പോകാതിരിക്കാനും നക്ഷപെട്ടുപോകാതിരിക്കാനുമായി വി നമ്പര്‍ രക്ഷക് അവതരിപ്പിച്ചു. സ്വാമി രാമാനന്ദ ആചാര്യ ശിബിര അഖാഡയ്ക്ക് സമീപമുള്ള പ്രധാന പ്രദേശത്ത് വി നമ്പര്‍ രക്ഷക് ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. ഈ ബൂത്തില്‍ തീര്‍ഥാടകര്‍ക്ക് അവരുടെ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ വ്യക്തിഗത അടിയന്തിര നമ്പറുകള്‍ കൊത്തിവച്ച പവിത്രമായ രുദ്രാക്ഷ തുളസി മണികള്‍ കൊണ്ട് നിര്‍മ്മിച്ച മാലകള്‍ സൗജന്യമായി നല്‍കും. ഇത് തീര്‍ഥാടകര്‍ക്ക് മൊബൈല്‍ ഫോണുകളിലോ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റിയിലോ ആശ്രയിക്കാതെ വീണ്ടും […]
Read more

മഹാകുംഭമേള: പ്രയാ​ഗ്‍രാജിലെ ​ഗംഗയിലും യമുനയിലും ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം, ഏറ്റവും കൂടിയ അളവിൽ

ദില്ലി: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ ​നദിയിലെ ജലത്തിൽ ഇ കോളി ബാക്ടീരിയ ഉയർന്ന അളവിലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) റിപ്പോർട്ട് ചെയ്തു. പ്രാഥമിക മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സിപിസിബി റിപ്പോർട്ട് തിങ്കളാഴ്ച ദേശീയ ഹരിത ട്രൈബ്യൂണലിനെ അയച്ചു. മലിനജലത്തിന്റെ പ്രധാന സൂചകമായ കോളിഫോമിന്റെ അനുവദനീയമായ പരിധി 100 മില്ലി ലിറ്ററിന് 2,500 യൂണിറ്റ് കവിയാൻ പാടില്ലെന്നാണ് നിർദേശം. ഫെക്കൽ കോളിഫോം ബാക്ടീരിയ, മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കളുടെ ഒരു കൂട്ടമാണ്. ജലത്തിൽ […]
Read more

കുംഭമേളകളിലെ കൂട്ടക്കുരുതി; ആരാണ് കാരണക്കാർ..?

പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ പങ്കെടുക്കുവാൻ എത്തിയ നിരവധി പേരാണ് തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടത്. അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് കുംഭമേളയിൽ ആളുകൾ കൂട്ടത്തോടെ കൊല്ലപ്പെടുന്നത് പുതിയ കാര്യമല്ല. ഭാരത സംസ്കാരത്തിന്‍റെ പ്രതീകമെന്നോണം സർക്കാർ തലത്തിൽ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന കുംഭമേളയിലെ കൂട്ടമരണങ്ങളുടെ ചരിത്രം പരിശോധിച്ചാൽ, ഏറ്റവും കൂടുതലാളുകൾ മരണപ്പെട്ടിരിക്കുന്നത് ഇപ്പോൾ അപകടമുണ്ടായ പ്രയാഗ് രാജിൽ തന്നെയാണെന്ന് മനസ്സിലാകും. കുംഭമേളകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് 1954ലായിരുന്നു. അതും പ്രയാഗ് രാജിൽ തന്നെ. 800 പേർക്കാണ് അന്ന് തിരക്കിൽ നിലത്ത് വീണ് […]
Read more

മഹാകുംഭമേള കുറച്ച് ദിവസം കൂടി നീട്ടണം; മുൻ വർഷങ്ങളിൽ 75 ദിവസമാണ് കുംഭമേള നടന്നിരുന്നത്: അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭമേള കുറച്ച് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. നിരവധി ആളുകളും കുംഭമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം കാത്ത് പലയിടങ്ങളിലായി കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതെസമയം 75 ദിവസമാണ് മുന്‍വര്‍ഷങ്ങളില്‍ കുംഭമേള നടന്നിരുന്നതെന്നും അഖിലേഷ് യാദവ് ഓര്‍മപ്പെടുത്തി.കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി എത്തുന്ന ആളുകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിറയുന്നുണ്ട്. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ആളുകളുടെ തിരക്കുമൂലം പ്രയാഗ്‌രാജിലേക്കുള്ള റോഡില്‍ കിലോമീറ്ററുകളോളം […]
Read more

മഹാ കുംഭമേള: പ്രധാന സ്നാനമായ മാഗി പൂർണിമ നാളെ

ഡല്‍ഹി: പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പ്രധാന സ്‌നാനമായ മാഗി പൂര്‍ണിമ നാളെ നടക്കും. ഇതോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് 5 മണി മുതല്‍ പ്രയാഗ് രാജ് നഗരത്തില്‍ മുഴുവന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പ്രയാഗ് രാജ് വാഹന നിരോധിത മേഖലയായി പ്രഖ്യാപിക്കും. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ പ്രയാഗ് രാജില്‍ അനുവദിക്കില്ല. ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി […]
Read more

മഹാ കുംഭമേള: വിമാന ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറവ്

മഹാ കുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷ വാർത്തയുമായി വ്യാമയാന മന്ത്രാലയം. കുംഭമേളയ്ക്ക് പോകുന്നവർക്ക് വിമാന നിരക്കിൽ വലിയ കുറവ് ഉണ്ടാകും. ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറവ് ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി കെ.രാം മോഹൻ നായിഡു പറഞ്ഞു. ഇത് സംബന്ധിച്ച് വിമാനകമ്പനികൾക്ക് നിർദേശം നൽകിയതായും വ്യോമയാന മന്ത്രി വ്യക്തമാക്കി. മഹാ കുംഭമേളയുടെ ഭാഗമായി ടിക്കറ്റ് നിരക്കിൽ വലിയ വർധനവാണ് ഉണ്ടായത്. ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്ന് പ്രയാഗ്‌രാജിലേക്കുള്ള വിമാനങ്ങളുടെ എണ്ണം എയർലൈനുകൾ വർധിപ്പിച്ചു. ഇതോടെ വിമാനടിക്കറ്റ് […]
Read more

കുംഭമേളയിലെ അപകടം; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

പ്രയാഗ് രാജ്: മഹാകുംഭമേളയിലെ തിരക്കില്‍പ്പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അപകടത്തില്‍ 30 പേര്‍ മരിച്ചതില്‍ പൊലീസിന്റെ വീഴ്ചകള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം വീതം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചതില്‍ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാരിക്കേഡ് തകര്‍ന്നതിന് […]
Read more

മഹാകുംഭമേള; തിക്കിലും തിരക്കിലുംപെട്ട് പത്തുപേർ മരിച്ചതായി റിപ്പോർട്ട്

പ്രയാഗ്രാജ്: മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് പത്തുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. തിരക്ക് വര്‍ധിച്ചതോടെ ആളുകള്‍ വിവിധ ദിശകളിലേക്ക് ഓടുകയും ചിലര്‍ വീഴുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ തേടിയവരില്‍ കൂടുതലും സ്ത്രീകളാണ്. നിരവധി സ്ത്രീകള്‍ക്ക് ശ്വാസംമുട്ടല്‍ ഉണ്ടായതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപകടമുണ്ടായ ഉടന്‍ തന്നെ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദി സാഹചര്യം വിലയിരുത്തി. രക്ഷാപ്രവര്‍ത്തനവും ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് മോദി […]
Read more

മഹാ കുംഭമേള 2025: തീർത്ഥാടകർക്കായി 200 വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കുന്നു, ശുദ്ധജലം സൗജന്യം

പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് ശുദ്ധജലം സൗജന്യമായി നൽകാൻ ഉത്തർപ്രദേശ് ജൽ നിഗം (അർബൻ) 200 ‘വാട്ടർ എടിഎമ്മുകൾ’ സ്ഥാപിക്കുന്നു. തീർത്ഥാടകർക്ക് അവരുടെ പാത്രങ്ങളിലോ കുപ്പികളിലോ ജലം നിറയ്ക്കാൻ ഈ സംവിധാനങ്ങൾ ഉപയോഗിക്കാം. വാട്ടർ എടിഎമ്മുകളുടെ പ്രവർത്തനത്തിനുള്ള എല്ലാ പ്രാരംഭ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ചതായി ജൽ നിഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സതീഷ് കുമാർ അറിയിച്ചു. എടിഎമ്മുകളിൽ നേരത്തെ ഈടാക്കിയിരുന്ന 1 രൂപ നിരക്ക് ഒഴിവാക്കിയിട്ടുണ്ട്. തകരാറുകൾ ഒഴിവാക്കാൻ ഓരോ എടിഎമ്മിലും ഓപ്പറേറ്റർമാരെ നിയമിച്ചിരിക്കുകയാണ്. സെൻസർ സംവിധാനങ്ങൾ […]
Read more

മഹാ കുംഭമേളയ്‌ക്കിടെ തീപിടുത്തം; ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണം

പ്രയാഗരാജ്: പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് അപകടം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. മൂന്നു സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. 20 മുതൽ 25 വരെ ടെൻ്റുകൾ അപകടത്തിൽ കത്തി നശിച്ചു. സാഹചര്യംനിയന്ത്രണവിധേയമാണെന്നും അഗ്നിശമന അഗ്നിശമന സേനാംഗങ്ങൾ വേണ്ട വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ദുരന്ത നിവാരണ സേനയിലെ (എൻഡിആർഎഫ്) അംഗങ്ങളും സ്ഥലത്തുണ്ടെന്നും അഖാര പൊലീസ് […]
Read more
Advertisement
WhiteswanTV Footer