മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം; കടവല്ലൂരിൽ അനുസ്മരണ യോഗം നടത്തി
തൃശ്ശൂർ: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കടവല്ലൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് പി. കെ. ദേവദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി സി. കെ. സുലൈമാൻ, മണ്ഡലം വൈസ് പ്രസിഡന്റ് മനീഷ് എം. എം. എന്നിവർ സംസാരിച്ചു. ജയരാജ്, മയമുണ്ണി, അസീസ്, ലത്തിഫ്, ശശികുമാർ, മജീദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Read more