കനത്ത മഴ: ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും
ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. അഞ്ച് ഷട്ടറുകള്‍ 1.5 മീറ്റര്‍ വീതവും ഒരു ഷട്ടര്‍ 50 സെന്റി മീറ്ററുമാണ് ഉയര്‍ത്തുക. ജലനിരപ്പ് ക്രമീകരിക്കാനായില്ലെങ്കില്‍ 2 മീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തും നിലവില്‍ ഡാമിലെ ജലനിരപ്പ് 40.62 ആണ്. ശക്തമായ മഴയെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്താനുള്ള തീരുമാനം. നിലവില്‍ ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
Read more