Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Malakkappara

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍; അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ ഗതാഗത നിയന്ത്രണം

തൃശൂർ: അതിരപ്പിള്ളി – മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അടിയന്തര റോഡ് നിർമാണം നടക്കുന്നതിനാൽ ഈ റൂട്ടിലൂടെയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. താൽക്കാലികമായി പൂർണ ഗതാഗത നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മലക്കപ്പാറ ചെക്ക്‌പോസ്റ്റ് (തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനങ്ങൾ) തമിഴ്‌നാട് (പൊള്ളാച്ചി/വാൽപ്പാറ) ഭാഗത്തുനിന്ന് അതിരപ്പിള്ളി, ചാലക്കുടി ഭാഗങ്ങളിലേക്ക് പോകുന്നതിനായി മലക്കപ്പാറ വഴി വരുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ചെക്ക്‌പോസ്റ്റിൽ തടയും. ഈ വാഹനങ്ങൾക്ക് വനമേഖലയിലേക്ക് പ്രവേശനം ഉണ്ടാകില്ല. വാഴച്ചാൽ ചെക്ക്‌പോസ്റ്റ് (ചാലക്കുടിയിൽ നിന്നുള്ള വാഹനങ്ങൾ) ചാലക്കുടി, അതിരപ്പിള്ളി ഭാഗത്തുനിന്ന് മലക്കപ്പാറ, […]
Read more

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം

തൃശ്ശൂര്‍: മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ വീണ്ടും കാട്ടാന ആക്രമണം വിനോദ സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രകരായ കുടുംബം രക്ഷപ്പെട്ടത് തല നാരിഴക്കായാരിന്നു.കാട്ടാനയെ കണ്ട് കാർ നിർത്തിയ യാത്രകരുടെ കാറിന് നേരെ മറ്റൊരു കാട്ടാനപാഞ്ഞെടുക്കുകയായിരുന്നു. കാറിന് നേരെ അലറി വെളിച്ചത്തിയ ആന പിന്നീട് പിന്തിരിഞ്ഞ് മാറിയെങ്കിലും കാറിന് ചെറിയ കേടുപാടുകൾ വരുത്തി. മലക്കപ്പാറ – ചാലക്കുടി റോഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണിയോടുകൂടിയാണ് സംഭവം ഇപ്പോൾ നിരവധി തവണയായി വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ആനകൾ ആക്രമിക്കുന്നത് പതിവായാരിക്കുകയാണ് […]
Read more

മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു

തൃശ്ശൂർ: മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. മലക്കപ്പാറ തമിഴ്‌നാട് ചെക്ക് പോസ്റ്റ് സമീപം താമസിക്കുന്ന മേരി (75) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മേരിയും മകളും വീടിനുള്ളില്‍ കിടന്നുറങ്ങുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. തുടര്‍ന്ന് മേരിയും മകളും വീട്ടില്‍നിന്ന് ഇറങ്ങി ഓടി. കാട്ടാന ഇവരെ പിന്തുടര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Read more

കാട്ടുപോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു

കൊച്ചി: മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് മരിച്ചു. നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു, ഇതാണ് മരണത്തിനു കാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരമാണ് യുവാവിന് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. റോഡിലൂടെ നടന്നുപോകുമ്പോള്‍ പാഞ്ഞ് വന്ന കാട്ടുപോത്ത് യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനാല്‍ വിദഗ്ദ ചികിത്സയ്ക്കായി പൊള്ളാച്ചിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചയാണ് പൊള്ളാച്ചി ആശുപത്രിയില്‍ യുവാവ് മരിച്ചത്‌.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix