Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍; അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ ഗതാഗത നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: അതിരപ്പിള്ളി – മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അടിയന്തര റോഡ് നിർമാണം നടക്കുന്നതിനാൽ ഈ റൂട്ടിലൂടെയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. താൽക്കാലികമായി പൂർണ ഗതാഗത നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മലക്കപ്പാറ ചെക്ക്‌പോസ്റ്റ് (തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനങ്ങൾ) തമിഴ്‌നാട് (പൊള്ളാച്ചി/വാൽപ്പാറ) ഭാഗത്തുനിന്ന് അതിരപ്പിള്ളി, ചാലക്കുടി ഭാഗങ്ങളിലേക്ക് പോകുന്നതിനായി മലക്കപ്പാറ വഴി വരുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ചെക്ക്‌പോസ്റ്റിൽ തടയും. ഈ വാഹനങ്ങൾക്ക് വനമേഖലയിലേക്ക് പ്രവേശനം ഉണ്ടാകില്ല.

വാഴച്ചാൽ ചെക്ക്‌പോസ്റ്റ് (ചാലക്കുടിയിൽ നിന്നുള്ള വാഹനങ്ങൾ) ചാലക്കുടി, അതിരപ്പിള്ളി ഭാഗത്തുനിന്ന് മലക്കപ്പാറ, വാൽപ്പാറ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ വാഴച്ചാൽ ചെക്ക്‌പോസ്റ്റിൽ തടയും. ഈ ഭാഗത്തുനിന്നുള്ള സഞ്ചാരികൾക്കും മറ്റ് വാഹനങ്ങൾക്കും വാഴച്ചാലിനപ്പുറത്തേക്ക് പ്രവേശനമില്ല.

തമിഴ്‌നാട്ടിൽ നിന്നും തൃ‌ശൂർ/എറണാകുളം ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാരും തിരിച്ച് യാത്ര ചെയ്യുന്നവരും ഈ വനപാത ഒഴിവാക്കി പാലക്കാട് – മണ്ണുത്തി ദേശീയപാത വഴിയുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer