ആസ്‌ട്രേലിയയിലെ മലയാളി മന്ത്രി കേരളത്തിൽ; സ്വീകരണം ഒരുക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും
നെടുമ്പാശ്ശേരി: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിൻസൺ ആന്റോ ചാൾസിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ജിൻസനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധി ആളുകൾ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ജിൻസൺ കൊച്ചിയിൽ എത്തിയത് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നഴ്സിങ് പഠനവും പരിശീലനവും പൂർത്തിയാക്കിയ ജിൻസന് അങ്കമാലി കേന്ദ്രീകരിച്ച് വലിയ സുഹൃത്‌വലയം നിലവിലുണ്ട്. ജിൻസന്റെ സഹോദരൻ ജിയോ ടോം […]
Read more