Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: malayali

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, മലയാളി തീര്‍ത്ഥാടകന് ദാരുണാന്ത്യം

റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്ക് എത്തിയ തീർത്ഥാടകന് ദാരുണാന്ത്യം. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനായി എത്തിയ കൊല്ലം സ്വദേശി ഷെരീഫ് അഹമ്മദ് കുഞ്ഞ് ആണ് മരണപ്പെട്ടത്. മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് മദീന അൽ സലാം ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ഉടനെ മരണപ്പെടുകയായിരുന്നു . ഭാര്യ :ജമീല ബീവി, മക്കൾ: അൽത്താഫ്, അനുഷാ, അസീഫ് മൃതദേഹം മറവ് ചെയ്യുന്നതിനും നിയമ നടപടികൾ പൂർത്തീകരിക്കുന്നതിനും മദീന കെഎംസിസി […]
Read more

മലയാളി യുവ ഡോക്ടര്‍ ഗൊരഖ്പുരിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

ഉത്തര്‍പ്രദേശ്: മലയാളി ഡോക്ടറെ ഗൊരഖ്പുരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അഭിഷോ ഡേവിഡാണ് (32) മരിച്ചത്. ഗൊരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ പിജി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ താമസ സ്ഥലത്തെത്തിയത്. മുറി പൂട്ടിയ നിലയിലായിരുന്നു. മുറിയുടെ പൂട്ടു തകര്‍ത്ത് അകത്തു കയറിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് സഹപാഠികളും […]
Read more

മലയാളി തടവുകാരൻ തമിഴ്നാട്ടിലെ ജയിലിൽ മരിച്ചു

രാമനാഥപുരം: മലയാളി തടവുകാരൻ തമിഴ്നാട്ടിലെ ജയിലിൽ മരിച്ചു. രാമനാഥപുരം ജില്ലാ ജയിലിൽ തടവിലായിരുന്ന തിരുവനന്തപുരം സ്വദേശി ബിജു ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാമനാഥപുരം സർക്കാർ ആശുപത്രിയിലെത്തിച്ചെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. 51കാരനായ ബിജുവിനെ മോഷണക്കേസിലാണ് അറസ്റ്റ് ചെയ്തത്. രാമനാഥപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശഷം പ്രതികരിക്കാമെന്നാണ് പൊലീസ് നിലപാട്. നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചെന്നും പൊലീസ് അറിയിച്ചു.
Read more

റഷ്യൻ കൂലിപ്പട്ടാളത്തിലകപ്പെട്ട തൃശ്ശൂർ സ്വദേശിക്ക് മോചനം

ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി ജയിനിന് മോചനം. നിലവിൽ ഡൽഹിയിലെത്തിയ ജയിൻ ഇന്നുതന്നെ നാട്ടിലേക്കെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചത്. ജയിനും ജയിനിന്റെ ബന്ധുവായ ബിനിലും ഒരു വർഷം മുൻപാണ് റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേരുന്നത്. യുക്രൈനുമായുളള യുദ്ധത്തിൽ ജയിനിന്റെ ബന്ധുവായ ബിനിൽ മരിച്ചു. യുദ്ധമുഖത്ത് വച്ച് പരിക്കേറ്റ ജയിൻ ചികിത്സയിൽ തുടരുകയുമായിരുന്നു. എന്നാൽ കോൺട്രാക്ട് കാലാവധി അവസാനിച്ചിട്ടും ജയിനെ വീണ്ടും യുദ്ധമുഖത്തേക്ക് അയക്കാനായിരുന്നു റഷ്യൻ പട്ടാളത്തിന്റെ നീക്കം. ഇതിനിടയിലാണ് ജയിൻ നാട്ടിലേക്ക് എത്തുമെന്നുള്ള വിവരം ബന്ധുക്കൾക്ക് ലഭിച്ചത്.
Read more

ബെംഗളൂരുവില്‍ മലയാളി ടെക്കി ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി ടെക്കി ജീവനൊടുക്കിയ നിലയില്‍. ലെനോവ കമ്പനിയില്‍ ജീവനക്കാരനായിരുന്ന പ്രശാന്ത് നായര്‍ (40) ആണ് ജീവനൊടുക്കിയത്. ചിക്കബാനാവരയിലെ അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവ് ഭാര്യയുമായി അസ്വാരസ്യത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. സോളദേവനഹള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read more

ജിയോ മൊബൈല്‍ ഡിജിറ്റല്‍ സര്‍വീസസിന്റെ പ്രസിഡന്റായി മലയാളി സജിത് ശിവാനന്ദൻ

മുംബൈ: ജിയോ മൊബൈല്‍ ഡിജിറ്റല്‍ സര്‍വീസസിന്റെ പ്രസിഡന്റായി മലയാളി സജിത് ശിവാനന്ദൻ ചുമതലയേറ്റു. നിര്‍മിതബുദ്ധി കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സേവനങ്ങളുടെ പുരോഗതിയ്ക്ക് വേണ്ടിയുള്ള ചുമതലകളാണ് സജിത്തിനു നല്‍കിയിരിക്കുന്നത്. ഡിസ്‌നി ഹോട്ട്സ്റ്റാര്‍ മുന്‍ സി.ഇ.ഒ ആയിരുന്ന സജിത്ത് സ്റ്റാര്‍ ഇന്ത്യയെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വയാകോം 18-ല്‍ ലയിപ്പിച്ചതിനെ തുടര്‍ന്ന് 2024 ഒക്ടോബറിൽ ഡിസ്‌നി ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. സ്ഥാനമൊഴിഞ്ഞു. ഗല്ലപ് ഓര്‍ഗനൈസേഷന്‍, അഫിള്‍, ഗൂഗിള്‍ എന്നി വയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി എ.കെ. ശിവദാസന്റെയും ഇന്ത്യന്‍ എയര്‍ലൈന്‍സ് പബ്ലിക് റിലേഷന്‍സ് […]
Read more

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി. രാഷ്ട്രപതി നിയമനം അംഗീകരിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 […]
Read more

ആസ്‌ട്രേലിയയിലെ മലയാളി മന്ത്രി ജിൻസനെ സ്വീകരിക്കാൻ ജന്മനാട്

കൊച്ചി: മന്ത്രിയായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന ആസ്‌ട്രേലിയൻ മലയാളി ജിൻസൺ ആന്റോ ചാൾസിനെ സ്വീകരിക്കാൻ സഹപ്രവർത്തകരും സ്നേഹിതരും കുടുംബാംഗങ്ങളും ഒരുങ്ങുന്നു. ശനിയാഴ്ച രാത്രി പത്തു മണിക്ക് കൊച്ചി ഇന്റർ നാഷണൽ എയർപോർട്ടിൽ എത്തുന്ന ജിൻസനെ അങ്കമാലി എം എൽ എ റോജി എം ജോണിന്റെ നേതൃത്വത്തിലാണ് സ്വീകരിക്കുന്നത്. ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ മന്ത്രിയായ ജിനസൻ ആന്റോ ചാൾസ് ആസ്‌ട്രേലിയയിൽ മന്ത്രിയായ ആദ്യത്തെ ഇന്ത്യൻ വംശജൻ കൂടിയാണ്.
Read more

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ ഇനി ജാംനഗറിലെ കിരീടാവകാശി

ജാംനഗറിലെ പുതിയ കിരീടാവകാശിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജയെ പ്രഖ്യാപിച്ചു. നിലവിലെ നവനഗര്‍ മഹാരാജ ദിഗ്വിജയ്‌സിങ്ജി ജഡേജ ജാം സാഹിബാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ജാംനഗര്‍ രാജകുടുംബാംഗമായ ദൗലത് സിംഗ് ജഡേജയുടെയും ആലപ്പുഴ മുഹമ്മ പുത്തനങ്ങാടി സ്വദേശിനിയായ ഷാനിന്റെയും മകനാണ് അജയ് ജഡേജ. പാരമ്പര്യം അനുസരിച്ചാണ് പുതിയ സിംഹാസന അവകാശിയായി ജഡേജയെ പ്രഖ്യാപിച്ചത്. ഗുജറാത്തിലെ നാട്ടുരാജ്യമായ ജാംനഗര്‍ എന്നറിയപ്പെടുന്ന നവനഗറിലെ അടുത്ത ‘ജാം സാഹിബാ’യാണ് ജഡേജയെ പ്രഖ്യാപിച്ചത്. നവനഗറിലെ പുതിയ ‘ജാം സാഹി’ബായി അജയ് […]
Read more

Recent News

Advertisement
WhiteswanTV Footer