Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mammotty

വിഡി സതീശന് കൊച്ചിയിൽ സ്വീകരണം; മമ്മൂട്ടിയുടെ സർപ്രൈസ് എൻട്രി

കൊച്ചി: എറണാകുളം ജില്ലയിലെ മന്ത്രിമാർക്കും എംഎൽഎമാർക്കും മുഖ്യമന്ത്രി വി.ഡി. സതീശനും കൊച്ചി പൗരാവലി സ്വീകരണമൊരുക്കി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. പരിപാടിയിൽ നടൻ മമ്മൂട്ടി സർപ്രൈസായി എത്തി പങ്കെടുത്തു. നടൻ കുഞ്ചാക്കോ ബോബനും ചടങ്ങിൽ സാന്നിധ്യം വഹിച്ചു. മികച്ച നേതൃത്വം നൽകാൻ വി.ഡി. സതീശനാകട്ടെ എന്ന് മമ്മൂട്ടി ആശംസിക്കുകയും ചെയ്തു. സതീശനെ പൊന്നാട അണിയിച്ച മമ്മൂട്ടി, രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്തത്തെ കുറിച്ചും സംസാരിച്ചു. “ഞാൻ കേരളം, ആന്ധ്ര, തമിഴ്നാട് മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ യഥാർത്ഥ ജീവിതത്തിൽ മുഖ്യമന്ത്രിയാകുന്നത് […]
Read more

മോഹിനിയാട്ടം ആടിത്തിമിർക്കുമ്പോൾ; പ്രശംസയുമായി മെഗാസ്റ്റാർ

ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ‘ഡാർക്ക് ഹ്യൂമർ’ പരീക്ഷണങ്ങളാണ്. ആ ശ്രേണിയിലേക്ക് പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ചു കൊണ്ട് കടന്നുവന്ന ചിത്രമാണ് ‘മോഹിനിയാട്ടം’. ഭരതൻ നായരുടെ മരണവും തുടർന്നുണ്ടാകുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച അഭിപ്രായവുമായി ചിത്രം മുന്നേറുമ്പോൾ, സിനിമയ്ക്ക് പുതിയൊരു മൈലേജ് നൽകിക്കൊണ്ട് സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. ഒരു സ്വകാര്യ റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ […]
Read more

“മോനെ ആഞ്ചലോ, ഞാൻ മമ്മൂട്ടിയാണ്; കുഞ്ഞ് ആഞ്ചലോയ്ക്ക് മമ്മുക്കയുടെ സ്നേഹ സമ്മാനം

നിശബ്ദതയുടെ ഇരുൾമുറിയിൽ തളച്ചിടപ്പെട്ട ഒരു കുഞ്ഞുജീവിതം ആദ്യമായി പ്രകാശത്തിന്റെ കിരണങ്ങൾ കാണുന്നത് പോലെയാണ് ആഞ്ചലോയുടെ ജീവിതത്തിലേക്ക് ആ ശബ്ദം കടന്നുവന്നത്. ചുറ്റുമുള്ള ലോകം നിശബ്ദമായ ഒരു ചലച്ചിത്രം പോലെ ആസ്വദിച്ചിരുന്ന ആ നാലുവയസ്സുകാരന്റെ കാതുകളിലേക്ക്, മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ വാത്സല്യം തുളുമ്പുന്ന വാക്കുകൾ ഒരു അമൃതവർഷമായി പെയ്തിറങ്ങി. “മോനെ ആഞ്ചലോ, ഞാൻ മമ്മൂട്ടിയാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന, ടിവിയിലൊക്കെ കാണുന്ന മമ്മൂക്ക. നന്നായി പഠിക്കണം, മിടുക്കനായി വളരണം…” അത്രയും കാലം നിശബ്ദമായിരുന്ന ആഞ്ചലോയുടെ കുഞ്ഞുലോകം ആ നിമിഷം വിറകൊണ്ടു. […]
Read more

മമ്മൂട്ടിക്കെതിരായ സിപിഎം ആക്രമണം ഹിംസാത്മക ക്രൂരത: ചെറിയാൻ ഫിലിപ്പ്

കൊച്ചി: 25 വർഷത്തിലധികമായി കൈരളി ടിവിയുടെ സാരഥ്യം വഹിക്കുന്ന മഹാനടൻ മമ്മൂട്ടിക്കെതിരെ സിപിഎം സൈബർ പോരാളികൾ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന ആക്രമണം ഹിംസാത്മകമായ ക്രൂരതയാണ്.വയനാട്ടിൽ സർക്കാർ നിർമ്മിച്ച ടൗൺഷിപ്പ് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പൊതുപണം ഉപയോഗിച്ചാണെന്ന സത്യം പറഞ്ഞതിൻ്റെ പേരിലാണ് സിപിഎം മമ്മൂട്ടിക്കെതിരെ തിരിഞ്ഞത്. വയനാട്ടിലെ ടൗൺഷിപ്പിൽ മമ്മൂട്ടി നടത്തിയ സ്വകാര്യ സന്ദർശനത്തെ പാർട്ടിയുടെ പ്രചരണ ആയുധമാക്കി മാറ്റാൻ അദ്ദേഹത്തിൻ്റെ അകമ്പടിക്കാരായി എത്തിയ സിപിഎം ജില്ലാ സെക്രട്ടറിയും മറ്റും ശ്രമിച്ചപ്പോഴാണ് മമ്മൂട്ടി നീരസം പ്രകടിപ്പിച്ചത്. കേരള […]
Read more

എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി; കൃത്രിമക്കാലിൽ നടന്ന് സന്ധ്യ

കൊച്ചി: സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് സംശയിച്ച സന്ധ്യയോട് മമ്മൂട്ടിയുടെ സ്നേഹാന്വേഷണം: ‘ഇപ്പോൾ എങ്ങനെ ഉണ്ട്?’. നീറുന്ന മുറിവുകൾ സമ്മാനിച്ച മണ്ണിടിച്ചിലിന്റെ വേദനയെ അല്പനേരത്തേക്കെങ്കിലും മറന്ന് കൃത്രിമക്കാലിൽ എഴുന്നേറ്റുനിന്ന് സന്ധ്യ പറഞ്ഞു: ‘നടന്നു തുടങ്ങി’. പിന്നെ മമ്മൂട്ടി സന്ധ്യയുടെ കൈപിടിച്ചു. ആ മനസ്സിലെ നീറ്റൽ തിരിച്ചറിഞ്ഞ് മമ്മൂട്ടി പറഞ്ഞു: ‘ഇനി വീടിന്റേയും സ്ഥലത്തിന്റേയും കാര്യമല്ലേ..അതും നടക്കും…ഉറപ്പ്..’ സന്ധ്യയുടെ മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചം. കഴിഞ്ഞവർഷം ഒക്ടോബർ 25ന് അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് കാൽ നഷ്ടപ്പെട്ട സന്ധ്യയ്ക്ക് ആലുവ […]
Read more

കാടിനു നടുവിൽനിന്ന് ആകാശത്തിനരികിലേക്ക്; മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി അട്ടപ്പാടിയിലെ കുട്ടികൾ

കൊച്ചി: ‘ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ… ബസിൽ കയറ്റാമോ… ‘ഇതായിരുന്നു അട്ടപ്പാടിയിൽ നിന്ന് ഇരുപതുകിലോമീറ്ററകലെ കാടിനുള്ളിൽ പാർക്കുന്ന ആ കുട്ടികൾ ചോദിച്ചത്. അതിന് ഉത്തരം പറഞ്ഞത് മമ്മൂട്ടിയാണ്. അങ്ങനെ ആ കുട്ടികൾ പാലക്കാടല്ല,കൊച്ചിയെന്ന മഹാനഗരത്തിലെത്തി. മെട്രോയിൽ കയറി, ഒടുവിൽ വിമാനം പറക്കുന്നത് കണ്ടു. അതിനെ തൊട്ടു. ജീവിതത്തിൽ ഒരിക്കൽപോലും സ്വപ്നം കാണാതിരുന്ന ആ നിമിഷത്തിൽ അവർ ഒറ്റസ്വരത്തിൽ വിളിച്ചത് ഒരേയൊരു പേര്…മമ്മൂക്കാ….! പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവൺമെൻ്റ് എൽ.പി. സ്‌കൂളിൽ നിന്നുള്ള 19 വിദ്യാർത്ഥികളും 11 അധ്യാപകരും […]
Read more

പദ്മഭൂഷണ്‍ നിമിഷത്തില്‍ മമ്മൂട്ടിയുടെ ഒരു വാത്സല്യക്കാഴ്ച,നിറകണ്‍ചിരിയോടെ റാഹേല്‍

കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് രാജ്യം ‘പദ്മഭൂഷണ്‍’ ബഹുമതി പ്രഖ്യാപിച്ച നിമിഷം, ആലുവ രാജഗിരി ആശുപത്രി പീഡിയാട്രിക് വാര്‍ഡില്‍ നന്ദി നിറഞ്ഞ കണ്ണുകളുമായി ഒരു പിതാവ് ഇരിപ്പുണ്ടായിരുന്നു. ചാലക്കുടി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ റിയോ. തന്റെ രണ്ടുവയസ്സുകാരി മകള്‍ റാഹേലിന്റെ വേദനയ്ക്ക് ശമനമാകാന്‍ കാരണമായ മമ്മൂട്ടി എന്ന വലിയ മനുഷ്യന്റെ ചിത്രം ടെലിവിഷന്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ കുഞ്ഞിനോടയാള്‍ പറഞ്ഞു: ‘മോളേ, ദേ നമ്മുടെ മമ്മൂക്ക !’ എന്റെ കുഞ്ഞിന് പുതുജീവന്‍ നല്‍കിയ മനുഷ്യന് ദൈവം നല്‍കിയ പുരസ്‌കാരമാണിത്’- […]
Read more

മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്; ചിത്രം നവംബര്‍ 27 ന് തിയറ്റുകളിലെത്തും

മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്. ‘നിലാ കായും’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നല്‍കിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെല്‍സണ്‍. അന്ന റാഫിയാണ് ഈ ലിറിക്കല്‍ വീഡിയോ ഒരുക്കിയത്. നവംബര്‍ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ […]
Read more

മമ്മൂട്ടിയെന്ന മലയാളിയുടെ വ്യക്തിഭാവങ്ങൾ

അനൂപ് ഏതു ഡ്രസ്സ്‌ ഇട്ടു വന്നാലും, കൂളിങ് ഗ്ലാസ്‌ അതി സൂക്ഷ്മമായി മിന്നിയാലും, കൈയുടെ ചലനം അൽപ്പം വ്യത്യാസം വന്നാലും പ്രേക്ഷകർ അത്ഭുതം എന്ന് മറുപടി പറയുന്ന ഒരു കാലഘട്ടത്തിന്റെ ചുരുക്കപ്പേരാണ് മമ്മൂട്ടി. മമ്മൂട്ടി അങ്ങനെ ആർക്കും എളുപ്പം കയറി ചെല്ലാൻ സാധിക്കാത്ത പുരുഷ കയറ്റിറക്കങ്ങളുടെ, പ്രായത്തെ തോൽപ്പിക്കുന്ന അനുഭവങ്ങളുടെ സാക്ഷി പത്രമാണ്. ഒരു തിരക്കഥ കിട്ടിയാൽ, അല്ലെങ്കിൽ അതിനപ്പുറം ടെക്നോളജി സ്വായത്ത മാക്കിയ ഒരു കൗതുകം നിറഞ്ഞ മനസ്സിന്റെ വെള്ളി വെളിച്ചമാണ്. യുവ നടൻമാർക്കു പോലും […]
Read more

‘പൊന്നിൻ കുടം നാളെയും അവിടെ തന്നെ കണ്ടാൽ മതിയായിരുന്നു’: മമ്മൂട്ടിയുടെ പേരിലെ വഴിപാടിനെ പരിഹസിച്ച് കെ പി ശശികല

കണ്ണൂർ: നടൻ മമ്മൂട്ടിയുടെ പേരിൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻ കുടം വഴിപാട് നടത്തിയതിൽ പരിഹാസവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. പൊന്നിൻകുടം വഴിപാട് നടത്തിയ വാർത്തയുടെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടായിരുന്നു പോസ്റ്റ് ചെയ്തത്. ‘നാളെയും അതവിടെ കണ്ടാൽ മതിയായിരുന്നു’ എന്ന് ശശികല കുറിച്ചു. ഇന്നലെയാണ് മമ്മൂട്ടിക്ക് വേണ്ടി തിരുവനന്തപുരം സ്വദേശി എ.ജയകുമാർ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിന് വേണ്ടി വഴിപാട് നടത്തിയത്. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വരന്റെ ചിത്രം നൽകി സ്വീകരിച്ചു. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന […]
Read more
Advertisement
WhiteswanTV Footer