Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിഡി സതീശന് കൊച്ചിയിൽ സ്വീകരണം; മമ്മൂട്ടിയുടെ സർപ്രൈസ് എൻട്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം ജില്ലയിലെ മന്ത്രിമാർക്കും എംഎൽഎമാർക്കും മുഖ്യമന്ത്രി വി.ഡി. സതീശനും കൊച്ചി പൗരാവലി സ്വീകരണമൊരുക്കി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. പരിപാടിയിൽ നടൻ മമ്മൂട്ടി സർപ്രൈസായി എത്തി പങ്കെടുത്തു. നടൻ കുഞ്ചാക്കോ ബോബനും ചടങ്ങിൽ സാന്നിധ്യം വഹിച്ചു. മികച്ച നേതൃത്വം നൽകാൻ വി.ഡി. സതീശനാകട്ടെ എന്ന് മമ്മൂട്ടി ആശംസിക്കുകയും ചെയ്തു.

സതീശനെ പൊന്നാട അണിയിച്ച മമ്മൂട്ടി, രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്തത്തെ കുറിച്ചും സംസാരിച്ചു. “ഞാൻ കേരളം, ആന്ധ്ര, തമിഴ്നാട് മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ യഥാർത്ഥ ജീവിതത്തിൽ മുഖ്യമന്ത്രിയാകുന്നത് വലിയ ഉത്തരവാദിത്തമുള്ള ജോലിയാണ്. എല്ലാവർക്കും നേതൃത്വം നൽകേണ്ട വലിയ ചുമതലയാണ്,” എന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ മന്ത്രിമാരായ റോജി എം. ജോൺ, അബ്ദുൽ ഗഫൂർ, അനൂപ് ജേക്കബ്, എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, ഉമ തോമസ്, മാത്യു കുഴൽനാടൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. വിവിധ ജില്ലകളിൽ നിന്നുള്ള എംഎൽഎമാരും മറ്റ് പൊതുപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

അതേസമയം, സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യമായി പറവൂരിലെത്തുന്ന വി.ഡി. സതീശന് ഇന്ന് വൈകീട്ട് പൗരാവലി സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഈ ചടങ്ങിൽ നടൻ മോഹൻലാൽ പങ്കെടുക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്.

സമൂഹം ഹൈസ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ഉദ്ഘാടനം നിർവഹിക്കും. 2,000 പേർക്ക് ഇരിക്കാവുന്ന പന്തലിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. നേരത്തെ രജിസ്റ്റർ ചെയ്ത 300 പേർക്ക് മുഖ്യമന്ത്രിയെ ആദരിക്കാൻ അവസരം ലഭിക്കും.

Recent News

Advertisement
WhiteswanTV Footer