Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

CMRL–എക്സാലോജിക് കേസ്; അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് വിജിലൻസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ച് വിജിലൻസ്. രണ്ട് കേസുകളിലായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. പിണറായി വിജയൻ പ്രതിയായ കേസ് എസ്.പി. ഇ.എൽ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. പി.എ. മുഹമ്മദ് റിയാസ് പ്രതിയായ കേസിന്റെ അന്വേഷണ ചുമതല എസ്.പി. ബാലകൃഷ്ണനാണ്. വിജിലൻസ് ഐ.ജിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം.

ആദ്യ കേസ് വിജിലൻസിന്റെ പ്രത്യേക വിഭാഗവും രണ്ടാമത്തെ കേസ് കോഴിക്കോട് പ്രത്യേക വിജിലൻസ് സെല്ലുമാണ് അന്വേഷിക്കുക. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെത്തുടർന്നാണ് വിജിലൻസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്.

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആദ്യ കേസിൽ പിണറായി വിജയനും മകൾ വീണ ടി.യുമാണ് പ്രതികൾ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് രണ്ടാമത്തെ കേസ്. ഇതിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.

സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ പിണറായി വിജയൻ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് വിജിലൻസ് എഫ്.ഐ.ആറിലെ ആരോപണം. 2016 മുതൽ 2020 വരെ പിണറായി വിജയൻ, വീണ ടി., സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നും വ്യക്തിതാൽപര്യങ്ങൾക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും എഫ്.ഐ.ആറിൽ പറയുന്നു. സേവനങ്ങൾ നൽകാതെ വീണയുടെ കമ്പനി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഇതിനായി പിണറായി വിജയന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നുമാണ് ആരോപണം.

പിണറായി വിജയൻ, വീണ ടി., എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ശശിധരൻ കർത്ത, പി. സുരേഷ് കുമാർ, സിഎംആർഎൽ, എംപവേർഡ് ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ആദ്യ കേസിലെ പ്രതികൾ. രണ്ടാമത്തെ കേസിൽ റിയാസിനും വീണയ്ക്കും പുറമെ റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാസിസ്, ഷൈജു എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിജിലൻസ് കേസിനെതിരെ മുഹമ്മദ് റിയാസ്, വീണ ടി. എന്നിവർ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്നലെ പരിഗണിച്ചിരുന്നു. എന്നാൽ എഫ്.ഐ.ആർ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രത്യേക അനുമതി ലഭിച്ചശേഷമേ സ്റ്റേ ആവശ്യം പരിഗണിക്കാനാകൂവെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix