Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Mangaf

മംഗഫിൽ അപ്പാർട്ട്മെന്‍റ് കെട്ടിടത്തിൽ തീപിടിത്തം; രണ്ട് പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: മംഗഫ് പ്രദേശത്തെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞതിനെ തുടർന്ന് മംഗഫ് സെൻട്രൽ, ഫഹാഹീൽ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കെട്ടിടത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് തീ പൂർണമായും അണച്ചു. പരിക്കേറ്റ രണ്ട് പേരെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix