Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mankulam

ജീവനൊടുക്കാൻ ശ്രമം; രക്ഷകരായി സുഹൃത്തും ഡ്രെെവർമാരും

ഇടുക്കി: മാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിനു സമീപമുള്ള അപകടമുനമ്പിൽ ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ സുഹൃത്തും നാട്ടുകാരായ ജീപ്പ് ഡ്രൈവർമാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കുറത്തിക്കുടി സ്വദേശിയായ സനൽ ശശിയാണ് ഏകദേശം 500 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിന്റെ മുകളിലെ അപകടമുനമ്പിലേക്ക് ഇറങ്ങി ജീവനൊടുക്കാൻ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വൈ. നാഗർ പലവട്ടം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സനൽ പിൻമാറിയില്ല. തുടർന്ന് സുഹൃത്ത് തന്നെയാണ് അപകടമുനമ്പിലേക്ക് ഇറങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ചത്. ഇതിനിടെ യാദൃശ്ചികമായി എത്തിയ മാങ്കുളത്തെ ജീപ്പ് […]
Read more

മാങ്കുളത്ത് ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; 17 പേർക്ക് പരുക്ക്

ഇടുക്കി: മാങ്കുളം ആനക്കുളം പേമരം വളവിൽ വാഹനാപകടം. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ 30 അടി താഴ്ച്ചയിലേക്ക് പതിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്ന് ആനക്കുളത്തേക്ക് വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് കുട്ടികൾ ഉൾപ്പടെ 17 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. അപകടത്തിൽ പരുക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. കുത്തനെയുള്ള ഇറക്കമിറങ്ങുന്നതിനിടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ കൊക്കയിലേക്ക് തല കീഴായി പതിക്കുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer