Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജീവനൊടുക്കാൻ ശ്രമം; രക്ഷകരായി സുഹൃത്തും ഡ്രെെവർമാരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: മാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിനു സമീപമുള്ള അപകടമുനമ്പിൽ ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ സുഹൃത്തും നാട്ടുകാരായ ജീപ്പ് ഡ്രൈവർമാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.

കുറത്തിക്കുടി സ്വദേശിയായ സനൽ ശശിയാണ് ഏകദേശം 500 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിന്റെ മുകളിലെ അപകടമുനമ്പിലേക്ക് ഇറങ്ങി ജീവനൊടുക്കാൻ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വൈ. നാഗർ പലവട്ടം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സനൽ പിൻമാറിയില്ല. തുടർന്ന് സുഹൃത്ത് തന്നെയാണ് അപകടമുനമ്പിലേക്ക് ഇറങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ചത്.

ഇതിനിടെ യാദൃശ്ചികമായി എത്തിയ മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരായ ബിബിൻ, എബിൻ, അലക്സ് എന്നിവർ കൂടി ചേർന്ന് സനലിനെ അപകടമുനമ്പിൽ നിന്ന് വലിച്ചുകയറ്റി. രക്ഷപ്പെടുത്തുന്നതിനിടയിലും താഴേക്ക് പോകാൻ ശ്രമിച്ചിരുന്നെങ്കിലും എല്ലാവരും ധൈര്യത്തോടെ ഇടപെട്ട് യുവാവിനെ സുരക്ഷിതസ്ഥാനത്തേക്ക് എത്തിച്ചു.

Recent News

Advertisement
WhiteswanTV Footer