Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Manoj Abraham

സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. യുപിഎസ്‌സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. മനോജ് എബ്രഹാമും ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടില്ല. നിതിൻ അഗർവാൾ, രവഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്. ജൂൺ 30നാണ് നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്നത്. അന്നുതന്നെ പുതിയ പൊലീസ് മേധാവി ചുമതലയേൽക്കും.
Read more

എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപി; ഉത്തരവ് പുറത്തിറക്കി സർക്കാര്‍

തിരുവനന്തപുരം: എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയാകും. സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് എച്ച് വെങ്കിടേഷ്. മനോജ് എബ്രഹാം മാറുന്ന ഒഴിവിലേക്കാണ് എച്ച് വെങ്കിടേഷ് എത്തുന്നത്. ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റി മനോജ് എബ്രഹാമിന് ചുമതല നല്‍കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മനോജ് എബ്രഹാമിനെ ചുമതലയില്‍ നിന്ന് മാറ്റുകയും ഡിജിപി റാങ്കിലേയ്ക്ക് സ്ഥാനക്കയറ്റം നല്‍കി ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിക്കുകയും ചെയ്തിരുന്നു. ഈ ഒഴിവിലേക്കാണ് എച്ച് […]
Read more

മനോജ്‌ എബ്രഹാമിനെ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചു

മനോജ്‌ എബ്രഹാം ഐപിഎസ് ഫയർഫോഴ്സ് മേധാവിയാകും. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 30 ന് പത്മകുമാർ ഐപിഎസ് വിരമിക്കുന്ന ഒഴിവിലേക്കാണ് മനോജ് എബ്രഹാം എത്തുന്നത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. നിലവിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയിരുന്നു മനോജ്‌ എബ്രഹാം. മെയ് ഒന്നാം തീയതി മനോജ് എബ്രഹാം ചുമതലയേല്‍ക്കും.
Read more

മനോജ് എബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു. ഇന്ന് രാവിലെ പത്ത് മണിക്ക് മനോജ് എബ്രഹാം പേരൂര്‍ക്കടയിലെ ഓഫീസിലാണ് അദ്ദേഹം ചുമതലയേറ്റത്ത്. മനോജ് എബ്രഹാമിനൊപ്പം ഇന്റലിജന്‍സ് മേധാവിയായി പി വിജയനും ചുമതലയേറ്റു. പി വിജയന്‍ പട്ടത്തെ ഓഫീസില്‍ എത്തിയാണ് ചുമതലയേറ്റത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എം ആര്‍ അജിത്കുമാറിനെ മാറ്റിയ ഒഴിവിലാണ് മനോജ് എബ്രഹാം ചുമതലയേറ്റത്. ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നാണ് മനോജ് എബ്രഹാമിന്റെ സ്ഥാനമാറ്റം. മനോജ് എബ്രഹാമിന്റെ ഒഴിവിലേക്കാണ് പി വിജയന്‍ ഇന്റലിജന്‍സ് മേധാവിയായി […]
Read more

Recent News

Advertisement
WhiteswanTV Footer