സ്വർണം നേടി കോച്ചിന് ഐക്യദാർഢ്യം; ‘ജസ്റ്റിസ് ഫോർ കോച്ച്’ പ്ലക്കാർഡുമായി മരിയ അലോഷ്യ
കോഴിക്കോട്: ഭക്ഷണത്തിലെ പുഴുവിവാദവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള കായികാധ്യാപകൻ ജിജോ ജെയിംസിന് പിന്തുണയുമായി സംസ്ഥാന കായികമേളയിൽ വേറിട്ട പ്രതിഷേധം. ജൂനിയർ ഗേൾസ് ഹാമർത്രോയിൽ തുടർച്ചയായ രണ്ടാം വർഷവും സ്വർണം നേടിയ മരിയ അലോഷ്യ ജസ്റ്റിസ് ഫോർ കോച്ച് എന്ന പ്ലക്കാർഡ് ഉയർത്തിയാണ് തന്റെ പരിശീലകനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. 45.91 മീറ്റർ ദൂരം ഹാമർ എറിഞ്ഞാണ് മരിയ സ്വർണനേട്ടം സ്വന്തമാക്കിയത്. വിജയത്തിന് പിന്നാലെ ഉയർത്തിയ പ്ലക്കാർഡിലൂടെ പരിശീലകനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധവും അറിയിച്ചു. തന്റെ പരിശീലകൻ നിരപരാധിയാണെന്നും അദ്ദേഹത്തിന് […]
Read more