കോഴിക്കോട് മെഡിക്കൽ കോളജിൽ കൂട്ട കോപ്പിയടി; 25 വിദ്യാർഥികളുടെ പരീക്ഷ റദ്ദാക്കി
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ എംബിബിഎസ് അവസാന വർഷ പരീക്ഷയിൽ കൂട്ട കോപ്പിയടി നടത്തിയ വിദ്യാർഥികളെ വീണ്ടും പരീക്ഷ എഴുതിച്ചു. കഴിഞ്ഞ ജൂലൈയിൽ കേരള ആരോഗ്യ സർവകലാശാല നടത്തിയ പരീക്ഷയിലാണ് 25 വിദ്യാർഥികൾ കോപ്പിയടി നടത്തിയതായി കണ്ടെത്തിയത്. പരീക്ഷ ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം സർവകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് 32 വിദ്യാർഥികളെയും പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും സർവകലാശാലയുടെ അച്ചടക്ക സമിതി നേരിട്ട് വിളിച്ചുവരുത്തി തെളിവെടുത്തു. സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 25 വിദ്യാർഥികളുടെ ജനറൽ മെഡിസിൻ […]
Read more