മരുന്ന് ക്ഷാമം : വിതരണക്കാരുമായി ചർച്ച നടത്താതെ ആരോഗ്യ വകുപ്പ്
മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിൽ ചർച്ച നടത്താതെ സർക്കാർ. വിതരണക്കാർ ആശുപത്രിയിലേക്ക് മരുന്ന് വിതരണം നിർത്തിയിട്ട് ഒമ്പത് ദിവസമായി . സെപ്റ്റംബർ വരെയുള്ള കുടിശിക ലഭിക്കാത്തതിലാണ് മരുന്ന് നൽകാതിരുന്നത് . കൂടാതെ കുടിശ്ശിക ലഭിക്കണമെന്നാണു വിതരണക്കാർ ആവശ്യപ്പെടുന്നത്. 80 കോടിയിലേറെ കുടിശ്ശികയുണ്ടെന്നാണു വിവരം. സമരത്തെ തുടർന്ന് മെയ് പകുതി വരെയുള്ള തുക നൽകിയിട്ടുണ്ട്. എന്നാൽ ഇത് പൂർണമായും അടച്ചുതീർത്താലേ മരുന്നു വിതരണം പുനരാരംഭിക്കൂവെന്നാണ് മരുന്ന് വിതരണ കമ്പനികൾ വ്യക്തമാക്കിയിരിക്കുന്നത്. മരുന്ന് ക്ഷാമം സാധാരണക്കാരെയും രോഗികളെയും വലച്ചിരിക്കുകയാണ് . […]
Read more