അവശ്യമരുന്നുകളുടെ വില 20% വരെ വർധിപ്പിക്കാൻ കേന്ദ്രം
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അവശ്യ മരുന്നുകളുടെ വില 20 ശതമാനം വരെ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ. മരുന്ന് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതും കയറ്റുമതിയിൽ ഉണ്ടായ ഇടിവുമാണ് പ്രധാന കാരണം. ഫാർമസ്യൂട്ടിക്കൽസ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. മരുന്ന് കമ്പനികൾ നഷ്ടത്തിലാകുന്ന സാഹചര്യമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ആന്റിബയോട്ടിക്കുകൾ, കാൻസർ മരുന്നുകൾ, വിവിധ ഇഞ്ചക്ഷനുകൾ എന്നിവയ്ക്ക് മൂന്ന് മാസത്തേക്ക് വില വർധിപ്പിക്കാനുള്ള ശുപാർശയാണ് മന്ത്രാലയം പരിശോധിക്കുന്നത്. ഇന്ത്യയിൽ മരുന്ന് നിർമ്മാണത്തിന് ആവശ്യമായ […]
Read more