2,300 വര്‍ഷത്തെ കാത്തിരിപ്പ്; ഏറ്റവും നീളമേറിയ പാലത്തിനൊരുങ്ങി ഇറ്റലി
റോം: ഇറ്റലിയെയും സിസിലി ദ്വീപിനെയും ബന്ധിപ്പിക്കുന്ന ചരിത്രപ്രധാനമായ മെസ്സീന കടലിടുക്ക് പാലത്തിന് പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സർക്കാർ അന്തിമ അനുമതി നൽകി. 3.7 കിലോമീറ്റർ നീളമുള്ള ഈ പാലം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും നീളമേറിയ സിംഗിൾ-സ്പാൻ സസ്പെൻഷൻ പാലമായി മാറും. നൂറ്റാണ്ടുകളായി ചർച്ചയായിരുന്ന പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. ബിസി 250ൽ റോമൻ സൈന്യം തടികൊണ്ട് നിർമിച്ച താൽക്കാലിക പാലത്തിലൂടെ സിസിലിയിൽ നിന്ന് റോമിലേക്ക് ആനകളെ എത്തിച്ച ചരിത്രം മുതൽ ഈ മേഖലയെ ബന്ധിപ്പിക്കുന്ന സ്ഥിരം പാലമെന്ന ആശയം […]
Read more







