Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Meteorological Department

സംസ്ഥാനത്ത് പ്രഖ്യാപിച്ച ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38°സെലഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37°സെലഷ്യസ് വരെയും താപനില ഉയരാം. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയാകാം. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയെക്കാൾ 2 മുതൽ 3°സെലഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം കൊടും ചൂടിൽ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് […]
Read more

സംസ്ഥാനത്ത് ഉഷ്ണതരം​ഗ മുന്നറിയിപ്പ്; ആശ്വാസമായി മഴ എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്ണതരംഗത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ചൂടിന് ആശ്വാസമായി മഴ എത്താന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വെളളിയാഴ്ച മഴ ലഭിച്ചേക്കും. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ശനിയാഴ്ചയും മഴ ലഭിക്കാന്‍ […]
Read more

സംസ്ഥാനത്ത് ഫെബ്രുവരി പകുതിയിൽ തന്നെ അസഹനീയ ചൂട് : അതീവ ജാഗ്രതാ മുന്നറിയിപ്പ് പുറത്ത്

പാലക്കാട്: സംസ്ഥാനത്ത് താപനില ഉയരുന്നു. ഫ്രെബുവരി പകുതി ആകുമ്പോള്‍ തന്നെ ചൂട് ഉയരുന്നതോടെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം രാജ്യത്തെ ഉയര്‍ന്ന ചൂട്, 38 ഡിഗ്രി സെല്‍ഷ്യസ്, പാലക്കാട് ജില്ലയില്‍ രേഖപെടുത്തി. സൂര്യതാപം മൂലമുള്ള പൊള്ളലുകള്‍ വരാനുള്ള സാധ്യതയുണ്ടെന്നും, താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. *കാലത്ത് 11 മണി മുതല്‍ 3 മണി വരെ […]
Read more

സംസ്ഥാനത്ത് ഇന്നും താപനില ഉയരും

കൊച്ചി: സംസ്ഥാനത്ത് ഇന്നും താപനില ഉയരും. 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പരമാവധി ശുദ്ധജലം കുടിക്കുക. കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കുക. ശീതള പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുക. പകല്‍ […]
Read more

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് കൂടുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതേതുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍പുറപ്പെടുവിച്ചു. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പകല്‍ 11 […]
Read more

ചൂട് ഉയരുന്നു, സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് നിയന്ത്രണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയില്‍ 8 മണിക്കൂര്‍ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍മ്മാണ മേഖലയിലും റോഡ് നിര്‍മ്മാണ […]
Read more

സംസ്ഥാനത്ത് ഇന്ന് താപനില ഉയരും; ജാഗ്രതാ നിര്‍ദ്ദേശം പുറത്ത്

സംസ്ഥാനത്ത് ഇന്ന് താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയിലും അധികം താപനില അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു. പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന ശീതള […]
Read more

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയിലും അധികം താപനില അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് കാരണം സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. നിര്‍ജലീകരണമുണ്ടാക്കുന്ന ശീതള […]
Read more

സംസ്ഥാനത്ത് ഇന്നും താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ അധിക താപനിലയ്ക്കാണ് സാധ്യത. ഒറ്റപെട്ട ഇടങ്ങളില്‍ പകല്‍ താപനിലയില്‍ വര്‍ദ്ധനയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. ചൂട് ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ശീതള പാനീയങ്ങള്‍ ഒഴിവാക്കാണം. പുറത്ത് പോകുമ്പോള്‍ കുട കരുതണം. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയണമെന്നും […]
Read more

ന്യൂനമർദ്ദം; ഒമാനിൽ രണ്ട് ദിവസം മഴ മുന്നറിയിപ്പ്

മസ്‌ക്കറ്റ്: ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനില്‍ രണ്ട് ദിവസം മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒമാന്‍ തീരപ്രദേശങ്ങള്‍, വടക്കന്‍ ബത്തിന, മുസന്ദം എന്നിവിടങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യത. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പിന്തുടരണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത പ്രവചിട്ടുണ്ട്. താപനിലയില്‍ പ്രകടമായ ഇടിവ്, പര്‍വ്വതപ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞ്, സമുദ്ര നിരപ്പ് ഉയരല്‍, കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix