വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: റാഗിങ് ആരോപണം തള്ളി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍
കൊച്ചി: തൃപ്പൂണിത്തുറയില്‍ ഫ്ളാറ്റിൽ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ റാഗിങ് ആരോപണം തളളി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍. ആത്മഹത്യ ചെയ്ത മിഹിര്‍ ക്രൂരമായ റാഗിംങിന് ഇരയായെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹില്‍ പാലസ് പൊലീസ് സ്റ്റേഷന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ജനുവരി 15 നാണ് തൃപ്പൂണിത്തുറയില്‍ ഫ്‌ളാറ്റിന്റെ 26ാം നിലയില്‍ നിന്ന് ചാടി മിഹിര്‍ ജീവനൊടുക്കിയത്. മിഹിര്‍ റാഗിംഗിനിരയായെന്ന് കാണിച്ച് ഗ്ലോബല്‍ പബ്ലിക് […]
Read more