Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: milk rate

തീവില; പാൽവില 4 രൂപ കൂട്ടിയതുകൊണ്ട് ഒന്നുമാകുന്നില്ലെന്ന് കർഷകർ

തൊടുപുഴ: സംസ്ഥാനത്ത് പാൽവില ലിറ്ററിന് 4 രൂപ വർധിപ്പിച്ച നടപടി ക്ഷീരകർഷകർക്ക് ഭാഗിക ആശ്വാസം മാത്രമാണെന്ന് കർഷക സംഘടനകൾ. പരിപാലനച്ചെലവ് കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഈ വർധന അപര്യാപ്തമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിലവർധന പ്രകാരം ലിറ്ററിന് 4 രൂപ കൂട്ടുമ്പോൾ അതിൽ 3.35 രൂപ കർഷകനാണ് ലഭിക്കുക. നിലവിൽ ക്ഷീര സംഘങ്ങളിൽ പാലിന് 43–44 രൂപ നിരക്കിലാണ് കർഷകർക്ക് ലഭിക്കുന്നത്. പുതിയ നിരക്കോടെ ഇത് 46–47 രൂപയാകും. എന്നാൽ ഈ […]
Read more

സംസ്ഥാനത്ത് പാൽവില കൂട്ടാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വില വർധന നടപ്പിലാക്കുക. എത്ര രൂപ കൂട്ടണമെന്ന് തീരുമാനിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. നേരിയ വില വർധനയുണ്ടാകുമെന്നും വിദഗ്ധ സമിതി നിരക്ക് വർധനയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മിൽമ ആവശ്യപ്പെട്ടാൽ സർക്കാർ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix