മിനി ലോറി വാഹനങ്ങളിക്ക് ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്
പാലക്കാട്: വടക്കഞ്ചേരി ദേശീയപാത പന്നിയങ്കയിലെ ബെവ്കോ ഔട്ട്‌ലെറ്റിന് മുന്നിലാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട മിനി–ലോറി നിരത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് വൈകുന്നേരം 4 മണിയോട് കൂടിയാണ് അപകടമുണ്ടായത്. ശക്തമായ ഇടിയിൽ നാലോളം വാഹങ്ങൾക്ക് കേട് പറ്റിയിട്ടിട്ടുണ്ടെന്നാണ് നിഗമനം. ഒഡിഷ സ്വദേശി ഭരത് (20), ഇളവംപാടം സ്വദേശി രമേഷ് (40), മുടപ്പല്ലൂർ സ്വദേശികളായ ചന്ദ്രൻ (70), ഓമന (65) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാലക്കാട് ദിശയിലേക്ക് വരുകയായിരുന്ന മിനിലോറി മുന്നിൽ പോവുകയായിരുന്ന ഇന്നോവ […]
Read more