വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളികളെ തിരത്ത് എത്തിച്ചു
തിരുവനന്തപുരം : വിഴിഞ്ഞത് നിന്ന് കാണാതായ 8 മത്സ്യതൊഴിലാളികളെ കണ്ടെത്തി. തമിഴ്‌നാട് തീരത്ത് വെച്ചാണ് ഇവിടെ നിന്നുളള മത്സ്യതൊഴിലാളികളുടെ ബോട്ട് ഇവരെ കണ്ടെത്തിയത്. ഇവരെ കണ്ടെത്തിയതിനെ തുടർന്ന് മത്സ്യതൊഴിലാളികള്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മത്സ്യബന്ധനത്തിനായി വിഴിഞ്ഞം തീരത്ത് നിന്ന് പോയ എട്ടംഗസംഘത്തെ കാണാതാകുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കടലില്‍ പോയ ഇവര്‍ വെളളിയാഴ്ച രാവിലെ തിരിച്ചേത്തണ്ടതായിരുന്നു. എന്നാല്‍ ബോട്ടില്‍ ഡീസല്‍ തീര്‍ന്ന് ഇവര്‍ കടലില്‍ കുടുങ്ങി. കൂടാതെ ശക്തമായ കാറ്റായിരുന്നു കടലിന് നടുവിൽ അനുഭവപ്പെട്ടതെന്ന് തിരിച്ചെത്തിയവര്‍ […]
Read more

