കൊല്ലത്ത് കാണാതായ 12 വയസ്സുകാരനെ ഗോവയിൽ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ 12 വയസ്സുകാരനെ ആറാം ദിവസത്തെ തിരച്ചിലിനൊടുവിൽ ഗോവയിൽ കണ്ടെത്തി. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകനെയാണ് കണ്ടെത്തിയത്. കുട്ടിയെ നിലവിൽ ശിശുക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) സംരക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. കുട്ടി ഗോവയിലെത്തിയതിന്റെ കാരണം വ്യക്തമായിട്ടില്ല. യാത്ര പോകുകയാണെന്നും 30 വർഷത്തിന് ശേഷമേ തിരിച്ചുവരൂ എന്നും കുട്ടി സഹപാഠികളോട് പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. മുടി മുറിച്ച് രൂപമാറ്റം വരുത്തിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വീടുവിടുന്നതിന് മുമ്പ് കുട്ടി സ്വയം മുടി […]
Read more