ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം; അന്വേഷണം ആരംഭിച്ചു
പാലക്കാട്: കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരനാണ് ഗൂളിക്കടവ് അരുണ്‍-സ്നേഹ ദമ്പതിമാരുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തിയത്. അരുണിന്റെ അച്ഛന്‍ അനില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കോട്ടത്തറ ആശുപത്രിയില്‍ നിന്ന് കുഞ്ഞിന് അധിക ഡോസ് നല്‍കിയ ദിവസം ജോലിയിലുണ്ടായിരുന്ന ശിശുരോഗ വിദഗ്ധന്റെയും നഴ്സിന്റെയും ഫാര്‍മിസിസ്റ്റിന്റെയും […]
Read more

