എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചു; മണ്ഡലം ബത്തയും യാത്രാ അലവൻസും കൂട്ടും
തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെ ശമ്പളത്തിന് പുറമെ വിവിധ ആനുകൂല്യങ്ങളിലും വർധന. മണ്ഡലം ബത്ത, യാത്രാ ബത്ത, വിമാനയാത്രാ അലവൻസ്, അപകട ഇൻഷുറൻസ് എന്നിവയാണ് ഉയർത്തുന്നത്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ മന്ത്രി സണ്ണി ജോസഫാണ് ഇതുസംബന്ധിച്ച ബില്ലുകൾ സഭയിൽ അവതരിപ്പിച്ചത്. വിമാനയാത്രാ അലവൻസ് സംബന്ധിച്ച ബില്ലിൽ ചർച്ചയ്ക്കിടെ രസകരമായ വാദപ്രതിവാദങ്ങളും സഭയിലുണ്ടായി. വിമാനത്താവളമില്ലാത്ത സ്ഥലങ്ങളിലേക്ക് പോകുന്ന എംഎൽഎമാർ വിമാനയാത്രാ അലവൻസ് എങ്ങനെ വിനിയോഗിക്കുമെന്ന ചോദ്യം സജി ചെറിയാൻ ഉന്നയിച്ചു. വിമാനത്താവളമുള്ള സ്ഥലങ്ങളിൽ മാത്രമേ വിമാനസർവീസ് ഉണ്ടാകൂവെന്നും […]
Read more