Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mm hassan

മുഖ്യമന്ത്രി ചർച്ചയിൽ ഘടകക്ഷികളെ തള്ളി ഹസൻ;രൂക്ഷവിമർശനവുമായി എൻ.കെ. പ്രേമചന്ദ്രൻ

കൊല്ലം:മുഖ്യമന്ത്രി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഘടകകക്ഷികൾക്ക് പ്രസക്തിയില്ലെന്ന എം.എം. ഹസന്റെ പരാമർശത്തിനെതിരെ ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി രംഗത്ത്. ഹൈക്കമാൻഡ് പ്രതിനിധികൾ ഔദ്യോഗികമായി ക്ഷണിച്ചതനുസരിച്ചാണ് ആർഎസ്പി ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ചർച്ചയിൽ പങ്കെടുത്തതെന്നും അല്ലാതെ സ്വമേധയാ കയറിച്ചെന്ന് അഭിപ്രായം പറയുകയല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാണക്കാട് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ നിലപാട് വ്യക്തമാക്കിയത് കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ്. ഹസൻ പറയുന്നത് കേട്ടാൽ മുസ്ലിം ലീഗ് തിടുക്കപ്പെട്ട് കോൺഗ്രസ് വിഷയങ്ങളിൽ ഇടപെട്ടതുപോലെ തോന്നും. ഇത്തരം പ്രസ്താവനകൾ മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്നും […]
Read more

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ ഘടകകക്ഷികൾക്ക് വലിയ പ്രസക്തിയില്ല;എംഎം ഹസ്സൻ

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ ഡൽഹിയിൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസന്റെ വിവാദ പരാമർശം മുന്നണിക്കുള്ളിൽ പുതിയ ഭിന്നതകൾക്ക് വഴിതുറന്നിരിക്കുകയാണ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ ഘടകകക്ഷികൾക്ക് വലിയ പ്രസക്തിയില്ലെന്നും കോൺഗ്രസ് അവർ പാർട്ടിയോട് അഭിപ്രായം തേടുക മാത്രമാണ് ചെയ്തതെന്നുമുള്ള ഹസന്റെ പ്രസ്താവനയ്ക്കെതിരെ മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഘടകകക്ഷി എന്ന നിലയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പരസ്യമായി […]
Read more

കെപിസിസി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല എംഎം ഹസന്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസൻക്ക് നൽകാനിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫ് മത്സരിക്കുന്നതിനാലാണ് ഈ തീരുമാനം. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്യ്ക്ക് തെരഞ്ഞെടുപ്പ് വാർ റൂമിന്റെ ചുമതല നൽകും. മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പിൽ കെ സുധാകരൻ മത്സരിക്കുമ്പോഴും എം എം ഹസനായിരുന്നു താൽക്കാലിക അധ്യക്ഷൻ. അധ്യക്ഷന്റെ താൽക്കാലിക ചുമതല ആർക്ക് നൽകണമെന്ന് കോൺഗ്രസിൽ വലിയ ചർച്ചകൾ നടന്നിരുന്നു. കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി […]
Read more

ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കുന്നു: എംഎം ഹസന്‍

തിരുവനന്തപുരം: ശശി തരൂരിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് എംഎം ഹസന്‍. ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കുന്നുവെന്നാണ് ഹസ്സന്റെ വാക്കുകള്‍. നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂര്‍ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും ,അദ്വാനിയെ പുകഴ്ത്താന്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു. രാജ്യത്തിനും സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയര്‍പ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂര്‍ എന്നും ഹസന്‍ വിമര്‍ശിച്ചു. വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നുകൊണ്ടാണ് നെഹ്‌റു കുടുംബത്തെ അവഹേളിച്ചത്. മിനിമം മര്യാദ ഉണ്ടങ്കില്‍, വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് രാജി വച്ചിട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer