Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MojtabaKhamenei

അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാൻ; ആക്രമണമുണ്ടായാൽ അതിരുകളില്ലാതെ തിരിച്ചടിക്കുമെന്ന് മൊജ്തബ ഖമനേയി

അമേരിക്കയ്ക്കും ഇസ്രായേലിനും ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി. ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്ന് വീണ്ടും സൈനികാക്രമണമുണ്ടായാൽ ഭൂമിശാസ്ത്രപരമായ അതിരുകൾ നോക്കാതെ തിരിച്ചടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് തിടുക്കമില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്ന് വീണ്ടും ആക്രമണമുണ്ടായാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നാണ് ഇറാന്റെ നിലപാട്. ഇതിനിടെ പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇരുരാജ്യങ്ങളും പരസ്പരം മുന്നറിയിപ്പുകൾ നൽകുന്നത് മേഖലയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
Read more

മുജ്തബ ഖമനേയി പൂർണ ആരോഗ്യവാനെന്ന് ഇറാൻ; ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകൾക്കിടെ അദ്ദേഹം പൂർണ ആരോഗ്യവാനാണെന്ന് അവകാശപ്പെട്ട് ഇറാൻ സർക്കാർ വാർത്താ ഏജൻസിയായ ‘മെഹർ’ വീഡിയോ പുറത്തുവിട്ടു. അനുയായികളുമായി സംസാരിക്കുന്ന മുജ്തബ ഖമനേയിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എന്നാൽ വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെ ആരോഗ്യനിലയും ഇപ്പോഴുള്ള സ്ഥലവും സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് വീഡിയോ പുറത്തുവന്നത്. മുജ്തബ ഖമനേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന റിപ്പോർട്ടുകൾ ഇസ്രയേൽ മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത ഏത് സമയത്തും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix