Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MorphingCase

തൃക്കാക്കര മോർഫിങ് കേസ്; കൂടുതൽ പേരെ തിരിച്ചറിഞ്ഞതായി പൊലീസ്

കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുമായി ബന്ധമുള്ള കൂടുതൽ പേരെ തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ടെലഗ്രാമിൽ നിന്ന് ലഭിക്കാനുള്ള കൂടുതൽ വിവരങ്ങൾക്കായി പൊലീസ് കാത്തിരിക്കുകയാണ്. കേസിൽ റിമാൻഡിലുള്ള പ്രതി സനീഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് അപേക്ഷ നൽകി. ടെലഗ്രാമിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട പ്രീമിയം ടെലഗ്രാം ഗ്രൂപ്പിൽ 12 അംഗങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസ് […]
Read more

മലപ്പുറം മോർഫിങ് കേസ്; ജാമ്യം ലഭിച്ച പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

മലപ്പുറം: മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബു (26) ആണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ വെച്ചായിരുന്നു സംഭവം. പരിക്കേറ്റ സുബിൻ ബാബുവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മോർഫിങ് കേസിൽ സുബിൻ ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ മലപ്പുറത്തെ ലോഡ്ജിൽ താമസിക്കുകയായിരുന്നു. മലപ്പുറത്തെ വിവിധ കോളേജുകളിലെ വിദ്യാർഥിനികളുടെ […]
Read more

മെഡിക്കൽ കോളേജ് മോർഫിങ് കേസ്; കുറ്റപത്രം ഉടൻ സമർപ്പിക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്. കേസിലെ പ്രതിയായ എംബിബിഎസ് വിദ്യാർഥി വയനാട് സ്വദേശി ഏബൽ അഗസ്റ്റിന്റെ ഫോണിന്റെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ചിത്രങ്ങൾ മോർഫ് ചെയ്യാൻ ഉപയോഗിച്ച സോഫ്റ്റ്‌വെയർ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധനയിലൂടെ കണ്ടെത്താനാണ് ശ്രമം. സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. ആദ്യം […]
Read more

കടവന്ത്രയിലും മോർഫിംഗ്; ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രചരിച്ചതായി പരാതി

കൊച്ചി: എറണാകുളം കടവന്ത്രയിൽ മോർഫിംഗ് സംബന്ധിച്ച് യുവതിയുടെ പരാതി. ജോലിക്കായി നഗരത്തിൽ സ്ഥിരതാമസമാക്കിയ മൂവാറ്റുപുഴ സ്വദേശിനിയാണ് കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും ബന്ധുവിന്റെ കൈവശമുണ്ടായിരുന്ന ചിത്രങ്ങളും മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് കടവന്ത്ര പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix