മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും; ഒരാൾക്ക് പൊള്ളലേറ്റു
മംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിലെ (MRPL) ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റായ സിഎച്ച്ടി യൂണിറ്റിൽ വൻ സ്ഫോടനവും തീപിടിത്തവും. അപകടത്തിൽ ഒരാൾക്ക് 35 ശതമാനത്തോളം പൊള്ളലേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. അപകടസമയത്ത് സമീപത്തെ ഓഫീസിലുണ്ടായിരുന്ന ആറ് പേർക്കും നിസാര പരിക്കേറ്റു. തീ പൂർണമായി നിയന്ത്രണവിധേയമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ അകലെ വരെ കേട്ടതായി നാട്ടുകാർ പറഞ്ഞു. വലിയ […]
Read more