Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Mundakai Disaster

വീട് എവിടെ കോണ്‍ഗ്രസേ; വയനാട്ടിൽ കല്ലിട്ടിട്ട് 100 ദിവസം; ചോദ്യവുമായി സിപിഎം

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിക്കെതിരെ സിപിഎം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പദ്ധതിയുടെ ഭാഗമായി തറക്കല്ലിട്ടിട്ട് നൂറ് ദിവസം പിന്നിട്ടിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നാണ് സിപിഎം ആരോപണം. മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് ഫെബ്രുവരി 26ന് രാഹുൽ ​ഗാന്ധിയും സ്ഥലം എംപി പ്രിയങ്കയും ഒന്നിച്ചെത്തി ശിലാസ്ഥാപനം നടത്തിയത്. എന്നാൽ, ഇതുവരെ വീടുകളുടെ നിർമാണത്തിനായുള്ള അപേക്ഷ പോലും സമർപ്പിച്ചിട്ടില്ലെന്നാണ് സിപിഎം ആരോപിക്കുന്നത്. സിപിഎമ്മിന്റെ പ്രസ്താവന പ്രകാരം, ശിലാസ്ഥാപന ചടങ്ങിനായി ഒരുക്കിയ പന്തൽ നീക്കിയതും ഒരു കിണർ […]
Read more

വയനാട് പുനരധിവാസം: ടൗൺഷിപ്പിനായി ആദ്യം ഏറ്റെടുക്കുന്നത് എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രം

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് ടൗൺഷിപ്പിനായി ആദ്യം ഏറ്റെടുക്കുന്നത് ഒരു എസ്റ്റേറ്റ് മാത്രമെന്ന് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രമായിരിക്കും ഏറ്റെടുക്കുന്നത്. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനം. ഗുണഭോക്തൃ പട്ടിക എത്രയും വേഗം അന്തിമമാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. പുനരധിവാസം വേഗത്തിലാക്കുന്നതിനുവേണ്ടിയാണ് തീരുമാനം. വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല സർക്കാർ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് കൈമാറിയിരുന്നു. ഇതിനായി 16 അംഗ കോഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള സ്പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും. ടൗൺഷിപ്പിനുള്ള സ്ഥലമേറ്റെടുക്കൽ […]
Read more

വയനാട് പുനരധിവാസം: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ടി സിദ്ദിഖ് എംഎൽഎ

കൽപ്പറ്റ: വയനാട് പുനരധിവാസത്തിന് 529.50 കോടി 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണമെന്ന ഉപാധിയോടെ വായ്പ അനുവദിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ടി സിദ്ദിഖ് എംഎൽഎ. തിരിച്ചടയ്ക്കണമെന്ന ഉപാധിയോടെ പണം അനുവദിച്ചത് തികഞ്ഞ അന്യായമാണ്. കേന്ദ്രം വയനാടിനോട് കാണിച്ചത് മനുഷ്യത്വരഹിതമായ സമീപനമാണെന്നും എംഎൽഎ വിമർശിച്ചു. ദുരന്തത്തിൽപ്പെട്ട ഒരു സംസ്ഥാനത്തോട് വായ്പയായി തുക നൽകി അത് തിരിച്ചയക്കണമെന്ന് പറഞ്ഞത് ഒരു ദേശീയ സർക്കാരിന് ചേർന്നതല്ല. കേരളം ഒറ്റക്കെട്ടായി ഈ സമീപനം മാറ്റുന്നതിനായി നിലപാട് സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ദുരന്ത […]
Read more
Advertisement
WhiteswanTV Footer