Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: murder attempt

ഗൃഹനാഥനെ വീട്ടിൽ കയറി കുത്തിയ കേസ്; പ്രതിക്ക് 39 മാസം കഠിനതടവ് ശിക്ഷ

ആലപ്പുഴ: വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. വയലാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പുത്തുവൽ നികർത്ത് വീട്ടിൽ സാലി (50) ആണ് ശിക്ഷിക്കപ്പെട്ടത്. വയലാർ സ്വദേശിയായ വർഗീസിനെ കുത്തിയ കേസിലാണ് ചേർത്തല അസിസ്റ്റന്റ് സെഷൻസ് ജഡ്ജി ലക്ഷ്മി എസ് ശിക്ഷ വിധിച്ചത്. മൂന്ന് വർഷവും മൂന്നുമാസവും കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. തുടർന്ന് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് […]
Read more

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ

ആലപ്പുഴ: ചായക്കടയ്ക്ക് മുന്നിൽ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികളെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ (20), മൂന്നാം പ്രതിയായ സക്കീർ എന്നറിയപ്പെടുന്ന മുഹമ്മദ് സഹീർ (21), അഞ്ചാം പ്രതിയായ അജ്മൽ (20) എന്നിവരാണ് പിടിയിലായത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയിരുന്ന ഇവരെ കോതമംഗലത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മാർച്ച് ആറിന് പുലർച്ചെ കായംകുളം ഒ.എൻ.കെ ജംഗ്ഷന് തെക്കുവശത്തെ ചായക്കടയ്ക്ക് മുന്നിലാണ് […]
Read more

തൃത്താല കറുകപത്തൂരിൽ ഗുണ്ടാ അതിക്രമം രണ്ട് പേർക്ക് കുത്തേറ്റു

പാലക്കാട്: തൃത്താല കറുകപത്തൂരിൽ ഗുണ്ടാ അതിക്രമം രണ്ട് പേർക്ക് കുത്തേറ്റു. കറുകപത്തുരിലെ സ്വകാര്യ കോട്ടേഴ്‌സിൽ ഇന്നലെ വൈകുന്നേരമാണ് ഗുണ്ടാ അതിക്രമം ഉണ്ടായത്. ക്വാർട്ടേഴ്സ്‌ ഉടമകളായ ഉസ്മാൻ, ജിംഷാദ് എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ചാലിശ്ശേരി പോലിസ് തുടർ നടപടി സ്വീകരിച്ചു. അക്രമത്തിനു പിന്നിലെ കാരണമെന്താണെന്നു വ്യക്തമല്ല. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തിയിരുന്നു . ആക്രമികളെ കണ്ടെത്താൻ പോലിസ് അന്വേഷണം ആരംഭിച്ചു.
Read more

പേരാമ്പ്രയിൽ പണം നൽകാത്തതിൽ മകന്റെ കുത്തേറ്റ പിതാവിന് ഗുരുതരപരിക്ക്

കോഴിക്കോട്: പേരാമ്പ്ര ചങ്ങരോത്ത് മകന്റെ കുത്തേറ്റ് പിതാവിന് ഗുരുതരപരിക്ക്. ഇല്ലത്ത് മീത്തൽ പോക്കറിനെയാണ് (60) മകൻ ജംസാൽ (26) കത്തികൊണ്ട് കുത്തിയത്. ഗുരുതര പരിക്കേറ്റ പിതാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെ വീട്ടിൽവെച്ചാണ് സംഭവം. സംഭവത്തിൽ പോക്കറിന്റെ ഭാര്യ ജമീല നൽകിയ പരാതിയിൽ മകനെതിരെ പേരാമ്പ്ര പൊലീസ് വധശ്രമത്തിന് കേസെടുത്തു. മകൻ പണം ചോദിക്കുമ്പോൾ നൽകാത്തതിലുള്ള വിരോധത്താൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിനുശേഷം കത്തിയുമായി യുവാവ് വീട്ടിൽനിന്ന് സ്ഥലംവിട്ടെന്ന് പൊലീസ് പറഞ്ഞു.
Read more

മാല മോഷ്ടിക്കാൻ ഇടുക്കിയിൽ മുത്തശ്ശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചുമകൻ പിടിയിൽ

ഇടുക്കി: അടിമാലിയിൽ 95വയസ് പ്രായമുള്ള മുത്തശിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം സ്വർണ്ണമാല കവർന്ന കൊച്ചുമകൻ പൊലീസിന്റെ പിടിയിൽ. അടിമാലിക്കു സമീപം മച്ചിപ്ലാവ് മേരിയെയാണ് കൊച്ചുമകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ മേരിയുടെ മൂത്ത മകനായ മൈക്കിളിൻ്റെ മകൻ അഭിലാഷ് എന്ന ആന്റണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുടുംബത്തിലെ മറ്റുള്ളവർ പള്ളിയിൽ പോയ സമയത്താണ് ഇയാൾ കട്ടിലിൽ കിടക്കുകയായിരുന്ന മുത്തശിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചത്.തുടർന്ന് ഇയാൾ മാല നെടുംകണ്ടത്ത് വിറ്റതായും പൊലീസിന് മൊഴി നൽകി. എന്നാൽ മാല […]
Read more

പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി

തമിഴ്നാട് പൊള്ളാച്ചിയിലാണ് സംഭവം. പ്രണയാഭ്യർഥന നിരസിച്ചതിനാണ് പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത്. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയായ പ്രവീൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ സ്വകാര്യ കോളേ ജിലെ രണ്ടാം വർഷ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അഷ്വിക.സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീൺ. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി കുത്തികൊലപ്പെടുത്തുകയായിരുന്നു. […]
Read more

ബീഫില്‍ കുറച്ച് എലിവിഷം ചേര്‍ത്തിട്ടുണ്ടേ…’തമാശയെന്ന് കരുതി എന്നാൽ കളി കാര്യമായി സുഹൃത്തിനെതിരെ കേസ് എടുത്ത് പോലീസ്

കോഴിക്കോട് വടകരയിൽ സുഹൃത്ത് നൽകിയ ബീഫ് ഫ്രൈ കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍ .സുഹൃത്സഹൃത്തുക്കളായ നിധീഷും മഹേഷും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ മഹേഷ് കൊണ്ട് വന്ന ബീഫ് നിധീഷ് കഴിക്കുകയായിരുന്നു. ബീഫില്‍ എലിവിഷം ചേര്‍ത്തതായി മഹേഷ് പറഞ്ഞിരുന്നെങ്കിലും തമാശയാണ് എന്ന് കരുതി നിധീഷ് ഇത് കഴിക്കുകയായിരുന്നു. എന്നാൽ പിന്നാലെ നിധീഷിൻറെ ആരോഗ്യാവസ്ഥ മോശമായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിധീഷ് നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുറിഞ്ഞാലിയോട് സ്വദേശി നിധീഷിന്റെ പരാതിയിലാണ് ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെ വടകര […]
Read more

Recent News

Advertisement
WhiteswanTV Footer