ലെൻസ്‌കാർട്ടിനെതിരെ പ്രതിഷേധം; വിശദീകരണവുമായി പിയൂഷ് ബൻസാൽ
പ്രമുഖ കണ്ണട വ്യാപാര ശൃംഖലയായ ലെൻസ്‌കാർട്ടിന്റെ ഓഫീസിലെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള ആഭ്യന്തര രേഖ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ജോലിസ്ഥലത്ത് സിന്ദൂരവും പൊട്ടും ധരിക്കുന്നത് വിലക്കുകയും എന്നാൽ ഹിജാബിന് അനുമതി നൽകുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വിഷയം ചർച്ചയായതോടെ വിശദീകരണവുമായി ലെൻസ്‌കാർട്ട് സ്ഥാപകനും സിഇഒയുമായ പിയൂഷ് ബൻസാൽ തന്നെ നേരിട്ട് രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കുറിപ്പ് പ്രകാരം, ഹൈന്ദവ ആചാരപ്രകാരമുള്ള സിന്ദൂരം നെറ്റിയിലേക്ക് പടരാത്ത രീതിയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉപയോഗിക്കാവൂ […]
Read more