Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലെൻസ്‌കാർട്ടിനെതിരെ പ്രതിഷേധം; വിശദീകരണവുമായി പിയൂഷ് ബൻസാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

​പ്രമുഖ കണ്ണട വ്യാപാര ശൃംഖലയായ ലെൻസ്‌കാർട്ടിന്റെ ഓഫീസിലെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള ആഭ്യന്തര രേഖ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ജോലിസ്ഥലത്ത് സിന്ദൂരവും പൊട്ടും ധരിക്കുന്നത് വിലക്കുകയും എന്നാൽ ഹിജാബിന് അനുമതി നൽകുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വിഷയം ചർച്ചയായതോടെ വിശദീകരണവുമായി ലെൻസ്‌കാർട്ട് സ്ഥാപകനും സിഇഒയുമായ പിയൂഷ് ബൻസാൽ തന്നെ നേരിട്ട് രംഗത്തെത്തി.

​സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കുറിപ്പ് പ്രകാരം, ഹൈന്ദവ ആചാരപ്രകാരമുള്ള സിന്ദൂരം നെറ്റിയിലേക്ക് പടരാത്ത രീതിയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദ്ദേശിക്കുന്നുണ്ട്. കൂടാതെ പൊട്ട് ധരിക്കുന്നത് അനുവദിക്കില്ലെന്നും കൈകളിൽ കെട്ടുന്ന ചരടുകൾ മാറ്റണമെന്നും ഇതിൽ പറയുന്നു. എന്നാൽ കറുത്ത നിറത്തിലുള്ള ഹിജാബ് ധരിക്കാൻ അനുവാദമുണ്ടെന്നും അതേസമയം ബുർഖ പാടില്ലെന്നുമാണ് രേഖയിലെ പരാമർശം. എഴുത്തുകാരി ഷെഫാലി വൈദ്യ ഉൾപ്പെടെയുള്ള പ്രമുഖർ പിയൂഷ് ബൻസാലിനെ ടാഗ് ചെയ്തുകൊണ്ട് വിമർശനവുമായി എത്തിയതോടെയാണ് സംഭവം ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടത്.

​വിവാദങ്ങൾ ശക്തമായതോടെ രണ്ട് തവണയാണ് പിയൂഷ് ബൻസാൽ വിശദീകരണം നൽകിയത്. പ്രചരിക്കുന്ന രേഖ കമ്പനിയുടെ നിലവിലെ ഔദ്യോഗിക നയമല്ലെന്നും പഴയതാണെന്നുമാണ് അദ്ദേഹം ആദ്യം പ്രതികരിച്ചത്. പിന്നീട് നൽകിയ വിശദമായ കുറിപ്പിൽ, ഇതൊരു എച്ച്ആർ നയമല്ലെന്നും പരിശീലനത്തിനായുള്ള പഴയൊരു കുറിപ്പ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിന്ദൂരം, തിലകം എന്നിവയുമായി ബന്ധപ്പെട്ട വരികൾ പിഴവായി ഉൾപ്പെട്ടതാണെന്നും ഫെബ്രുവരിയിൽ തന്നെ ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ നീക്കം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. ലെൻസ്‌കാർട്ടിൽ മതപരമായ ഒരു ആചാരത്തിനും വിലക്കില്ലെന്നും നയങ്ങളിലുണ്ടായ അവ്യക്തതയിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer