ബംഗളൂരു: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 176 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. അര്‍ധ സെഞ്ചറി നേടിയ ഫില്‍ സോള്‍ട്ടാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മൂന്ന് സിക്സുകളും നാല് ഫോറുകളും സഹിതം 38 പന്തുകളില്‍നിന്ന് 63 റണ്‍സാണ് താരം നേടിയത്.
മിന്നും തുടക്കമാണ് ടീമിന് ലഭിച്ചത്. കോഹ്‌ലി 13 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. 17 പന്തില്‍ 26 റണ്‍സടുത്ത ടിം ഡേവിഡും പൊരുതി. മധ്യനിര താരങ്ങള്‍ പിടിച്ചുനിന്നതോടെ 10.1 ഓവറില്‍ ബംഗളൂരു 100 പിന്നിട്ടു. 18 റണ്‍സടിച്ച ദേവ്ദത്ത് പടിക്കലിനെ ഡല്‍ഹി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. പിന്നീട് ബാറ്റിങ് പതുക്കെയാവുകയായിരുന്നു.


